കഫക്കെട്ട് പലരേയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. മുതിര്‍ന്നവരേയും കുട്ടികളേയും ഒരു പോലെ അലട്ടുന്ന പ്രശ്‌നം എന്നു വേണം, പറയുവാന്‍. കഫക്കെട്ട് വേണ്ട രീതിയില്‍ മാറ്റിയിലെങ്കില്‍ അണുബാധ ഗുരുതരമായി മാറുന്ന അവസ്ഥ വരെയുണ്ടാകും. പ്രത്യേകിച്ചും കുട്ടികള്‍ക്ക്.
കഫക്കെട്ടിനു പല കാരണങ്ങളും പറയാം. കോള്‍ഡ് വരുമ്പോള്‍ ഇതു പലര്‍ക്കും പതിവാണ്. കഫം കെട്ടി നില്‍ക്കുന്നത് നെഞ്ചിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനുമെല്ലാം ദോഷം വരുത്തുന്ന ഒന്നു തന്നെയാണ്.
കഫക്കെട്ടിന് പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളേയാണ്. എന്നാല്‍ ഇത് ഫലം തരുമെങ്കിലും പാര്‍ശ്വഫലങ്ങളുമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം വിശപ്പു കുറയുക, ശോധന കുറയ്ക്കുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഇതിനുളള പ്രധാനപ്പെട്ട പരിഹാരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ചിലമരുന്നുകളാണ്. ഇതിനു സഹായിക്കുന്ന പല വീട്ടു വൈദ്യങ്ങളും നമ്മുടെ മുത്തശിമാരുടെ പക്കലുണ്ടായിരുന്നു. തലമുറകള്‍ കൈ മാറി വന്ന ഇത്തരത്തിലെ ഒരു വഴിയിതാ. തികച്ചും നാടന്‍ വഴികളിലൂടെ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്ന്. അടുക്കളയിലെ ചേരുവകളാണ് ഇതില്‍ ചേര്‍ക്കുന്നത്.