അപകടത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത് പൂച്ച. കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.. ഈ മിണ്ടാപ്രാണി കാണിക്കുന്നത് കണ്ടാൽ കണ്ണ് നിറഞ്ഞുപോകും.. വീഡിയോ കാണാം

വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്. പലപ്പോഴും അപകടങ്ങളിൽ നിന്നും യജമാനന്മാർക്ക് രക്ഷകരാകുന്നതും വളർത്തുമൃഗങ്ങളാണ്. ഇപ്പോഴിതാ ഏണിപ്പടിയിൽ നിന്നും താഴ്ക്ക് വീഴാതെ കുഞ്ഞിനെ രക്ഷിക്കുന്ന പൂച്ചയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

നിലത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടി മുട്ടിലിഴഞ്ഞ് ഏണിപ്പടികളുടെ അടുത്തേക്ക് നീങ്ങി. അപകടം മനസിലാക്കിയ പൂച്ച ദൂരെ നിന്നും ഓടിയെത്തി കുട്ടിയെ പിന്നോട്ട് വലിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

പൂച്ചയുടെ ഇടപെടൽ മൂലം വലിയ ഒരു അപകടത്തിൽനിന്നുമാണ് കുഞ്ഞ് രക്ഷപ്പെട്ടത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ നേരത്തെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. കുട്ടിയെ രക്ഷിച്ച പൂച്ചയ്ക്ക് അഭിനന്ദനവുമായി നിരവധിപ്പേരാണ് എത്തുന്നത്. ദൈവത്തിന്റെ കരങ്ങളാണ് കുട്ടിയെ രക്ഷിച്ചതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.