അപസ്മാരം ഇനി പൂർണമായും സുഖപ്പെടുത്താം. സൗജന്യ പരിശോധനയും മറ്റു ഡിസ്‌കൗണ്ട്കളും ലഭിക്കുന്നതിന് ഇപ്പോൾത്തന്നെ വിളിക്കുക

തലച്ചോറിലെ അനേക ലക്ഷം മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ സദാ സമയവും നേര്‍ത്ത വൈദ്യുത സ്പന്ദനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. ഈ സ്പന്ദനങ്ങളാണ് മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ഇങ്ങനെ സദാ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന മസ്തിഷ്‌കവിദ്യുത് സ്പന്ദനങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലാകെ പൊടുന്നനെ ഒരു ഞെട്ടല്‍ അനുഭവപ്പെടും.

പ്രത്യേക ജനിതക കാരണങ്ങള്‍ കൊണ്ടോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ കൊണ്ടോ അപസ്മാരബാധയുണ്ടാകാം. ഗര്‍ഭകാലത്തോ പ്രസവസമയത്തോ ശിശുവിന് ഉണ്ടാകുന്ന ചില മസ്തിഷ്‌കക്ഷതങ്ങള്‍ അപസ്മാരമുണ്ടാക്കാനിടയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭകാലത്തും പ്രസവ സമയത്തും ശരിയായ പരിചരണങ്ങള്‍ നല്‍കുന്നതിലൂടെ ഈ രോഗസാധ്യത വലിയൊരളവോളം ഒഴിവാക്കാന്‍ കഴിയും. മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍ മൂലവും ചിലപ്പോള്‍ അപസ്മാരമുണ്ടാകാം.

അപസ്മാരം (Epilepsy ) എന്ന അസുഖം അത് നേരിടുന്ന രോഗിയെ മാത്രമല്ല കണ്ടുനിൽക്കുന്നവരെപോലും ഭീതിപ്പെടുത്തുന്ന രോഗാവസ്ഥയാണ്. വർഷങ്ങളായുള്ള ചികിത്സ, ജോലിക്കും മറ്റും പോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇവയെല്ലാം അപസ്മാര രോഗികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. ഭൂതപ്രേതങ്ങളുടെ ബാധയോ മനോരോഗമോ അല്ല അപസ്മാരം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം. അപസ്മാരം ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. കോഴിക്കോട് ആസ്റ്റർ മിംസിൽ ഫെബ്രുവരി 10 മുതൽ ഡോ സച്ചിൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ EPILEPSY CARE CLINIC ആരംഭിക്കുന്നു. സൗജന്യ പരിശോധനയും മറ്റു ഡിസ്‌കൗണ്ട്കളും ലഭിക്കുന്നതിന് ഇപ്പോൾത്തന്നെ വിളിക്കുക 0495 67 91091