അഭിമാനനിമിഷം. കേരളം നമ്പർ 1 തന്നെ.. കോവിഡ് ടെസ്റ്റിങ് ബൂത്തുകൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

സൗത്ത് കൊറിയയിൽ രോഗികളിൽ നിന്നും സാമ്പിൾ ശേഖരിക്കാൻ വേണ്ടി അവർ സ്ഥാപിച്ച കിയോസ്‌കുകൾ വെറും രണ്ടാഴ്ച്ച വ്യത്യാസത്തിൽ കേരളത്തിൽ സ്ഥാപിച്ചപ്പോൾ. കൊച്ചി സർക്കാർ മെഡിക്കൽ കോളേജിലാണ് രണ്ടു കിയോസ്‌കുകൾ സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ കൊവിഡ് ടെസ്റ്റിങ് ബൂത്തുകൾ സ്ഥാപിക്കുന്നത്. ജാർഖണ്ഡിലെ ഒരു ആശുപത്രിയിൽ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്.

ഒരു മെഡിക്കൽ സ്റ്റാഫിന് ഇരിക്കാനാകുന്ന ഗ്ളാസ് കാബിനാണ് കിയോസ്‌കുകൾ. രോഗിയുടെ ശരീരവുമായി സമ്പർക്കം ഇല്ലാതെ രോഗിയുടെ തൊണ്ടയിൽ നിന്നും സാമ്പിൾ ശേഖരിക്കാൻ സാധിക്കും. ഒരു തവണ സാമ്പിൾ ശേഖരിച്ച ശേഷം കയ്യുറകൾ മാറി പുതിയ കയ്യുറകൾ ഇതിൽ ഉപയോഗിക്കാനാകും..

കൊറോണ ചികിത്സയിൽ നമ്മുടെ കേരളത്തിലെ രീതികൾ ലോക നിലവാരത്തിൽ തന്നെയാണ്. 1000 രൂപ വില വരുന്ന പിപിഇ കിറ്റുകൾ ഉപയോഗിച്ചാണ് ഇപ്പോൾ ഓരോരുത്തരുടെയും ടെസ്റ്റുകൾ നടത്തുന്നത്.. ഈ പിപിഇ കിറ്റുകൾ ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കാനും പറ്റില്ല. അമേരിക്കയിലെയോ ഇറ്റലിയിലെയോ, സ്‌പെയ്‌നിലെയോ പോലെ പെട്ടന്ന് കോവിഡ് ബാധിതരുടെ എണ്ണം കൂടിയാൽ പിപിഇ കിറ്റുകൾ കിട്ടാൻ ബുദ്ധിമുട്ടുകൾ വരും. അതേസമയം, ഈ വിസ്‌കുകൾ ഉപയോഗിക്കുമ്പോൾ ഒരു ഗുണം എന്താണെന്ന് വച്ചാൽ കൂടുതൽ പേരെ ടെസ്റ്റ് ചെയ്യാൻ സാധിക്കും എന്ന് മാത്രമല്ല, ടെസ്റ്റ് എടുക്കുന്ന വ്യക്തി വിലയേറിയ പിപിഇ കിറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും ഇല്ല.

ഒരു വിസ്‌ക് ഉണ്ടാക്കാൻ എടുക്കുന്ന സമയം രണ്ടു ദിവസമാണ്. വില 40,000 രൂപയും. പറയത്തക്ക മറ്റു വലിയ വരുമാനം ഒന്നും ഇല്ലാത്ത സംസ്ഥാനത്തിന് ഇത്തരം മാതൃകകൾ ഉണ്ടാക്കാൻ കഴിയുന്നുണ്ടെങ്കിൽ. അഭിമാനമാണ് ഈ കേരളം.

Leave a Comment