അമിതമായി വിയര്‍ക്കുന്നുണ്ടോ? ഉടന്‍ ഡോക്ടറെ കാണുക.. ഇതാകാം കാരണം

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ, ശാരീരിക അദ്ധ്വാനമോ, മറ്റ് ജോലികളോ ഒന്നും ചെയ്യാതെ തന്നെ അസാധാരണമായി വിയര്‍ക്കാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക.. കാരണം അമിതമായ വിയര്‍ക്കല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമാകാം…അതിനാല്‍ തന്നെ അസാധാരണമായി വിയര്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക.

സാധാരണയായി പറയാറുള്ളതു പോലെ ‘വിയര്‍പ്പിന്റെ അസുഖം’ വെറുമൊരു തമാശയല്ല.. ചിലരുടെ പ്രകൃതം തന്നെ ധാരാളമായി വിയര്‍ക്കുന്നതായിരിക്കാം..’ഹൈപ്പര്‍ഹൈഡ്രോസിസ്’ എന്നാണ് ഈ വിയര്‍പ്പിന്റെ അസുഖം അറിയപ്പെടുന്നത്.

വണ്ണം കൂടുതലുള്ളവര്‍ കൂടുതല്‍ വിയര്‍ക്കുമെന്നു പൊതുവെയൊരു വിശ്വാസമുണ്ട്. അതുപോലെ മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് വിയര്‍പ്പ് കുറവാണെന്നും പറയാറുണ്ട്. എന്നാല്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പുള്ളവര്‍ അമിതമായി വിയര്‍ക്കുന്നത് സ്വാഭാവികമാണ്. ശാരീരികപരമായ കാരണങ്ങളാലോ വൈകാരികവും മാനസികവുമായ കാരണങ്ങളാലോ അമിത വിയര്‍പ്പ് അനുഭവപ്പെടാം.

ചിലര്‍ അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് അതിനര്‍ത്ഥം. ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് അമിതവിയര്‍പ്പിന് കാരണമാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ശരീരം തന്നെ കൂടുതലുള്ള ഫാറ്റ് ഉരുക്കിക്കളയാന്‍ സ്വീകരിക്കുന്ന ഒരു പ്രക്രിയയാകും ഈ അമിതവിയര്‍പ്പിന്റെ ശാസ്ത്രീയവശമെന്നു ഗവേഷകര്‍ പറയുന്നു.