അമിതവണ്ണം കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം.. ഉണക്കമുന്തിരികൊണ്ടൊരു കിടിലന്‍ പാനീയം

ശരീരത്തിനും ആരോഗ്യത്തിനും നല്ല ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.

രാത്രി നാലഞ്ച് ഉണക്ക മുന്തിരി ഒരു ഗ്ലാസ് വെള്ളത്തില്‍ ചതച്ചിടുക. രാവിലെ വെറുംവയറ്റില്‍ ഇതു പിഴിഞ്ഞു കുടിയ്ക്കാം. ഉണക്ക മുന്തിരി ശരീരത്തിലെ കൊളസ്ട്രോള്‍ തോതു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴി ഇത് ഹൃദയാരോഗ്യത്തെയും സംരക്ഷിയ്ക്കുന്നു. പൊട്ടാസ്യം കലവറ കൂടിയാണിത്.

ഇതു ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് മറ്റൊരു വിധത്തില്‍ ഹൃദയത്തെ സഹായിക്കുന്നത്.

കൊഴുപ്പ് പുറന്തള്ളുന്നതിനാല്‍ അമിതവണ്ണവും കുറയും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉണക്കമുന്തിരിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യത്തിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം ചെയ്യുന്നവയാണിവ.