അരിമ്പാറയിൽ കാണുന്ന ഈ മാറ്റങ്ങൾ അവഗണിക്കരുത്; വലിയൊരു ആരോഗ്യ പ്രശ്നത്തിലേക്കാണ് ശരീരം നീങ്ങുന്നത്….

അരിമ്പാറ ഒരു വലിയ രോഗമായി നാം പരിഗണിക്കാറില്ല. സാധാരണയായി കൈകളിലും കാലുകളിലും ആണ് അരിമ്പാറ കണ്ടുവരുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് അരിമ്പാറയ്ക്കു കാരണം. അരിമ്പാറ പലരുടേയും ശരീരത്തില്‍ കാണാം. ഇതു വലിയൊരു സൗന്ദര്യ പ്രശ്‌നമായാണു കണക്കാക്കുന്നത്.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അരിമ്പാറ ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗം കൂടിയാണ്. അരിമ്പാറയില്‍ ബ്ലീഡിംഗോ ഇന്‍ഫെക്ഷനോ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇതു പരിശോധനയ്ക്കു വിധേയമാക്കണം. അരിമ്പാറ സ്വകാര്യഭാഗങ്ങളില്‍ ഉണ്ടാകുന്നതു ലൈംഗികജന്യ രോഗങ്ങള്‍ക്കു വഴിവച്ചേക്കാം എന്നും പറയുന്നു. ഇതു സ്പര്‍ശനത്തിലൂടെ പോലും പകരും എന്നു പറയുന്നു.

അരിമ്പാറയുടെ ചികിത്സയും റിമൂവലുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മരുന്നുകളും പ്രൊസീജിയറും ഇന്ന് നിലവിലുണ്ട്. Cryotherapy കൂടാതെ Salicylic ആസിഡ് ഉപയോഗിച്ചുള്ള ചികിത്സയും അരിമ്പാറയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. Keratolysis, Electrodesiccation, Cryo surgery തുടങ്ങിയ പല പ്രൊസീജിയറും അരിമ്പാറ നീക്കുന്നതിന് ഉപയോഗിക്കാറുണ്ട്.