അര മണിക്കൂര്‍ നേരത്തില്‍ നരച്ചമുടി മുഴുവനും കറുപ്പാക്കും ഇത് രണ്ട് ചേര്‍ത്ത് പുരട്ടു..

മുടി നരയ്ക്കുന്നതിന് ഡൈ മാത്രമാണ് മാര്‍ഗമെന്നു കരുതാന്‍ വരട്ടെ, അല്‍പം ബുദ്ധിമുട്ടാന്‍ കഴിയുമെങ്കില്‍ നരച്ച മുടി കറുപ്പാക്കാനുള്ള രണ്ടു വഴികളാണ് താഴെപ്പറയുന്നത്.

ഏതു വിധത്തിലാണ് നരച്ച മുടി കറുപ്പാക്കാനുള്ള ഈ മിശ്രിതങ്ങളുണ്ടാക്കുന്നതെന്നു നോക്കൂ, ആദ്യത്തേതു കഴിയ്ക്കാനും രണ്ടാമത്തേത് മുടിയില്‍ പുരട്ടാനും. 

വെളുത്തുള്ളി, തേന്‍, ചെറുനാരങ്ങ, ഫഌക്‌സീഡ് ഓയില്‍ എന്നിവയാണ് ആദ്യത്തെ മിശ്രിതത്തിനു വേണ്ടത്.

വെളുത്തുള്ളി 2 അല്ലി, ഒരു കിലോ ഓര്‍ഗാനിക് തേന്‍, 4 ചെറുനാരങ്ങ, 200 എംഎല്‍ ഫഌക്‌സീഡ് ഓയില്‍ എ്ന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

ചെറുനാരങ്ങ തൊലി കളയാതെ തന്നെ ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ വെളുത്തുള്ളിയല്ലി തൊലി കളഞ്ഞ് അരിഞ്ഞിടണം. ഇതിലേയ്ക്ക് ഫഌക്‌സീഡ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. ഭക്ഷണത്തിനു മുന്‍പായി ദിവസം രണ്ടു തവണ ഓരോ ടീസ്പൂണ്‍ വീതം ഇതു കുടിയ്ക്കുക.

മുടിയില്‍ തേയ്ക്കാനുള്ള മിശ്രിതത്തിനു വേണ്ടത് 5 ഉരുളക്കിഴങ്ങാണ്. ഇതിന്റെ തൊലി ചെത്തിയെടുക്കുക. ഇത് ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇതിലിട്ടു കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം തിളപ്പിയ്ക്കണം. ഇതു വാങ്ങിവച്ച് ഈ മിശ്രിതം തണുപ്പിയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുക്കാം. ഇതിന്റെ ചൂട് ആറാന്‍ വയ്ക്കുക. ചൂട് ആറിക്കഴിഞ്ഞാല്‍ ഇതില്‍ അല്‍പം സുഗന്ധമുള്ള ഓയിലേതെങ്കിലും ചേര്‍ക്കാം, റോസ്‌മേരി ഓയിലോ ലാവെന്‍ഡര്‍ ഓയിലോ അങ്ങിനെയെന്തെങ്കിലും. മുടി ആദ്യം കഴുകുക. പിന്നീട് ഈ വെള്ളം മുടിവേരു മുതല്‍ അറ്റം വരെ നല്ലപോലെ പുരട്ടി മസാജ് ചെയ്യുക. അഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം, വീര്യം കുറഞ്ഞ ഷാംപൂ എന്നിവ ഉപയോഗിച്ചു മുടി കഴുകാം. മുകളില്‍ പറഞ്ഞ രണ്ടു വഴികളും അല്‍പകാലം അടുപ്പിച്ചു ചെയ്തുനോക്കൂ. മുടി നര മാറി കറുത്ത മുടി ലഭിയ്ക്കും.