അള്‍സറിനു രണ്ടു കൈകണ്ട പ്രയോഗങ്ങള്‍.. അറിഞ്ഞിരിക്കാം ഇവ..

അള്‍സര്‍ എന്നാല്‍ പൊതുവായ അര്‍ത്ഥത്തില്‍ വ്രണം എന്നാണ്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.അൾസർ ഒരു വില്ലൻ തന്നെയാണ്. എന്നാൽ ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ഈ വില്ലനെ നമുക്ക് ഓടിക്കാനാകും. കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ.

പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. കുടലിനെ മാത്രമല്ല, ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. എങ്കിലും പൊതുവെ കുടലിനെ തന്നെയാണ് ബാധിക്കാറ്.

അന്നനാളത്തിലെ അള്‍സര്‍:-നമ്മള്‍ ചവച്ചിറക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ സഞ്ചരിച്ചാണ് ആമാശയത്തില്‍ എത്തിച്ചേരുന്നത്. ഈ സഞ്ചാര പാഥയില്‍ എവിടെ വേണമെങ്കിലും അള്‍സര്‍ ഉണ്ടാകാം. ഭക്ഷണം ചവച്ചിറക്കുമ്പോഴുള്ള വേദനയാണ് അന്നനാളത്തിലെ അള്‍സറിന്റെ പ്രധാന ലക്ഷണം. നെഞ്ചെരിച്ചിലാണ് മറ്റൊരു ലക്ഷണം. ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തികട്ടിവരുന്ന അമ്ലം നിര്‍വീര്യമാക്കാന്‍ കഴിയാതെ വരുന്നതും അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കാറുണ്ട്.

 ആമാശയത്തിലെ അള്‍സര്‍:-ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന അള്‍സറാണിത്. ഗ്യാസ്ട്രിക് അള്‍സര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്.  ആമാശയത്തിലെത്തുന്ന ഭക്ഷണം വിഘടിക്കപ്പെടുന്നത് വീര്യമേറിയ അമ്ലങ്ങളുടെ സഹായത്തോടെയാണ്. അള്‍സര്‍ ബാധിച്ച് ആമാശയത്തിലെ ആവരണത്തിന് വിള്ളലുണ്ടാകുമ്പോള്‍ ഈ അമ്ലങ്ങളുടെ പ്രവര്‍ത്തന ഫലമായി അസ്വസ്ഥതകള്‍ വര്‍ധിക്കുന്നു.

1] ആര്യവേപ്പിന്റെ ഒരു തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്ത ഏഴിലകള്‍, ഏഴു കുരുമുളക്, കുരുമുളകിന്റെ അത്ര തൂക്കം പച്ചമഞ്ഞള്‍ – മൂന്നും നന്നായി ചേര്‍ത്ത് അരച്ച്, കറന്നെടുത്ത് ചൂടു മാറാത്ത ഒരു തുടം പശുവിന്‍പാലില്‍ കലര്‍ത്തി മുടങ്ങാതെ ഇരുപത്തിയൊന്നു ദിവസം രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ കുടല്‍വ്രണങ്ങള്‍ ശമിക്കും. പശുവിന്‍പാല്‍ കാച്ചിയത് ദിവസം പല തവണ കുടിക്കാം. ചായ, കാപ്പി, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

2] പച്ച ഏത്തക്കായ് അറിഞ്ഞുണങ്ങിപ്പൊടിച്ചു പശുവിന്‍ പാലില്‍ ചേര്‍ത്തു കുറുക്കി നിത്യവും കഴിച്ചാല്‍ കുടല്‍വ്രണങ്ങള്‍, ആമാശയവ്രണങ്ങള്‍ എന്നിവ ശമിക്കും. വയറ്റില്‍ ഉണ്ടാകുന്ന അള്‍സര്‍ രോഗങ്ങള്‍ക്ക് കൈകണ്ട ഔഷധപ്രയോഗമാണ് ഇത്.