അസഹനീയമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി ( സ്കാബിസ് ) എങ്ങനെ പരിഹരിക്കാം

അമിതമായ വിയര്‍പ്പ്: കൂടുതല്‍ നേരം ഇരുന്ന് ഓഫീസ് ജോലിചെയ്യുന്നവരിലും അമിതവണ്ണമുള്ള ശരീരപ്രകൃതിയുള്ളവരിലും അമിതജോലി ചെയ്യുന്ന സ്ത്രീകളിലും ശീതീകരിച്ച ഓഫീസുകളില്‍ ജോലി ചെയ്യുന്നവരിലും ഇത് കാണപ്പെടുന്നു.

ഫംഗസ്ബാധ: കുളിച്ചതിനുശേഷവും പ്രാഥമികകൃത്യം നിര്‍വഹിച്ച ശേഷവും പരുത്തിത്തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കാതിരുന്നാല്‍ ഫംഗസ്ബാധ ഉണ്ടാവാം. നനവ് അവശേഷിക്കുന്ന മോതിരം, കൈകാലുകളില്‍ അണിയുന്ന നൂലുകള്‍ എന്നിവയുടെ ഭാഗങ്ങളില്‍ ഫംഗസ് ബാധിക്കാം. നനഞ്ഞ അടിവസ്ത്രങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതുമൂലവും രോഗം പിടിപെടാം.

പകര്‍ച്ച: രോഗബാധിതരുടെ വസ്ത്രങ്ങള്‍, ടവല്‍ എന്നിവ ഉപയോഗിക്കുന്നതുമൂലവും രോഗം പകരാം. രോഗബാധിതരുടെ വസ്ത്രങ്ങള്‍ക്കൊപ്പം ബക്കറ്റിലും അലക്കുയന്ത്രത്തിലും മറ്റും മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ ഇടുന്നതുമൂലവും ഒരുമിച്ച് വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നത് മൂലവും രോഗ വ്യാപിക്കാം. പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നതുമൂലവും രോഗം ബാധിക്കാനിടയുണ്ട്. ഹോസ്റ്റല്‍വാസികളായ വിദ്യാര്‍ഥികളില്‍, സ്ഥിരം യാത്രയ്ക്കിടെ ഹോട്ടലുകളില്‍ താമസിച്ച് വസ്ത്രം അലക്കുകാരെ ഏല്‍പ്പിക്കുന്നവരിലും രോഗം വേഗത്തില്‍ പിടിപെടാം.

ശരീരത്തിന്റെ മടക്കുകൾ ചൊറിച്ചിൽ.. ചിലപ്പോൾ പാടുകൾ ഉണ്ടാകും.. ചിലപ്പോൾ പാടുകൾ ഇല്ലെങ്കിലും രാത്രിയായാൽ അസഹനീയമായ ചൊറിച്ചിൽ. നിങ്ങളിൽ പലർക്കും ഈ പ്രശ്നം സൃഷ്ടിക്കുന്ന സ്കാബിസ് എന്ന രോഗം തിരിച്ചറിയുക.. ഈ രോഗം ഉണ്ടാകുന്നത് എങ്ങനെ ? ലക്ഷണങ്ങൾ എന്തെല്ലാം ? എങ്ങനെ പടരും ? ഇത് പരിഹരിക്കാനുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. കാരണമറിയാതെ ബുദ്ധിമുട്ടുന്ന ഒരുപാടുപേർക്ക് ഉപകാരപ്പെടും..