ആപ്പിൾ സിഡാർ വിനിഗറിന്റെ ഗുണങ്ങൾ, സൈഡ് എഫക്ടുകൾ, കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുളിപ്പിച്ച ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ബ്രൗണ്‍ നിറമുള്ള ഒരു ലായനിയാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണിത്. സൈനസൈറ്റിസ്, പനി, ഫ്ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള ഇതിന്‍റെ കഴിവ് പ്രശസ്തമാണ്. എല്ലാ ദിവസവും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് വഴി ദഹനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ ഭേദമാക്കാനും സാധിക്കും.

ആയിരക്കണക്കിന് വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചുവരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റിസ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തേനുമായി ചേര്‍ത്ത് ജലദോഷത്തിനും, ഫ്ലൂവിനും മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബി.സി 400 ലാണിത്. വേദനക്കും, ചില രോഗങ്ങള്‍ക്കും ഇന്നും ആപ്പിള്‍‌ സൈഡര്‍ ഉപയോഗിച്ച് വരുന്നു. റോമാക്കാരും, ജാപ്പനീസ് സാമുറായ് യോദ്ധാക്കളും കരുത്തിനും, ഊര്‍ജ്ജസ്വലതക്കും, ആരോഗ്യത്തിനും വേണ്ടി ഇത് ഉപയോഗിച്ചിരുന്നു.