ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കീഴില്‍ 50 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണഫലങ്ങള്‍: ആരോഗ്യമുള്ള ഒരു ഇന്ത്യയെ സൃഷ്ടിക്കുന്ന പ്രയാണത്തില്‍ ഒരു സുപ്രധാന നാഴികക്കല്ല് ! ആയുഷ്മാന്‍ ഭാരത് വഴി ഒരു വര്‍ഷം 50 ലക്ഷത്തിലധികം പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്.
രോഗം ഭേദമാക്കലിന് പുറമെ, ഈ പദ്ധതി നിരവധി ഇന്ത്യക്കാരെ ശാക്തീകരിക്കുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു. 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആയുഷ്മാന്‍ ഭാരത്, രാജ്യത്തെ 10.74 കോടിയിലധികം പാവപ്പെട്ട ജനങ്ങള്‍ക്ക് സുഗമമായി വൈദ്യസഹായം ലഭ്യമാക്കുന്ന ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണ്.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ (പിഎം-ജെഎവൈ) പദ്ധതിക്കു കീഴില്‍ 16,085 ആശുപത്രികള്‍ ഇതിനകം, എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 10 കോടിയിലധികം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുമുണ്ട്. ആയുഷ്മാന്‍ ഭാരതിനുകീഴില്‍ രാജ്യത്തൊട്ടാകെ ഏകദേശം 17,150 ആരോഗ്യ, സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
ആയുഷ്മാന്‍ ഭാരതിന്റെ സുപ്രധാന ഘടകങ്ങള്‍ : ആയുഷ്മാന്‍ ഭാരത് – പ്രതിവര്‍ഷം ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ നേട്ടം ലഭിക്കുന്ന ദേശീയ ആരോഗ്യ സുരക്ഷാ ദൗത്യം. കുടുംബത്തിന്റെ വലിപ്പം, പ്രായം, ലിംഗം എന്നിവയുടെ പേരില്‍ ഗുണഭോക്താക്കള്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളില്ല. യോഗ്യതയുള്ള എല്ലാ കുടുംബങ്ങളും എസ്ഇസിസിയുടെ ഡാറ്റാ ബേസില്‍ ഉള്‍ക്കൊള്ളിക്കുകയും ആനുകൂല്യം ലഭിക്കുകയും ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യാതൊരു പൈസയും നല്‍കേണ്ടതില്ല.
ഈ പദ്ധതി പ്രകാരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ചികിത്സ ലഭിക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കണമെങ്കില്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതുണ്ട്. പദ്ധതിയുടെ ഗുണഭോക്താവിന് രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏത് സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രിയില്‍ നിന്നും ക്യാഷ്ലെസായി ചികിത്സ തേടാന്‍ കഴിയും.
ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചികിത്സ ഓരോ പാക്കേജ് നിരക്ക് അടിസ്ഥാനത്തിലാണ് ലഭിക്കുക. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ സംസ്ഥാനത്തിനും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ടായിരിക്കണം. ക്യാഷ് ലെസ്- പേപ്പര്‍ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗുമായി ചേര്‍ന്ന് ഒരു ഐടി പ്ലാറ്റ്ഫോമിന് രൂപം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും ലഭ്യമാകുന്ന ഈ പദ്ധതി യോഗ്യരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുകയാണ് പദ്ധതി ആരംഭിച്ചതിന് പിന്നിലുള്ള ദൗത്യം.