ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ഒരു ആഴ്ച്ചയില്‍ ഈര്‍ക്കില്‍ പോലെ ഇരുന്ന നിങ്ങൾ എങ്ങിനെ കൊഴുകൊഴുത്ത് സുന്ദരമായതെന്നു കാണുവര്‍ ചോദിക്കും.
എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും തുടങ്ങി കണ്ണില്‍ കണ്ടതൊക്കെ കഴിക്കരുത്. പകരം പ്രോട്ടീന്‍ റിച്ച് ആയ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും, പാലും മാംസവുമെല്ലാം നിശ്ചിത അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വണ്ണം കൂട്ടണമെന്ന് ഒരു സുപ്രഭാതത്തില്‍ തീരുമാനിച്ച് വയറുനിറയെ ഭക്ഷണം കഴിക്കുന്നതില്‍ കാര്യമില്ല. ദിവസം മൂന്നു നേരം വലിയ അളവില്‍ കഴിക്കുന്നതിലും നല്ലത് ചെറിയ അളവില്‍ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്.
ഉലുവ തണുത്ത വെള്ളത്തിലിട്ട് പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇത് ഒരുമാസം ആവര്‍ത്തിക്കുക. തീര്‍ച്ചയായും ഫലം കണ്ടിരിക്കും. ബദാം പരിപ്പ് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
വണ്ണം കൂടാൻ പാനീയം തയ്യാറാക്കാം