മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നത് അത്ര ലളിതമല്ല. പ്രശ്നം പരിഹരിക്കാന്‍ കാണിച്ചു തരുന്ന എല്ലാ പരിഹാരങ്ങളില്‍ നിന്നും യഥാര്‍ഥ ഫലങ്ങള്‍ നല്‍കുന്ന ഏതാനും ചിലത് മാത്രമേ ഉള്ളൂ. അത്തരമൊരു പ്രതിവിധിയാണ് വിറ്റാമിന്‍ ഇ യുടെ ഉപയോഗം. ഇതൊരു ആന്‍റി ഓക്സിഡന്‍റായതിനാല്‍ ഇതിന്റെ ഉപയോഗം നല്ലൊരു പരിഹാരമാര്‍ഗ്ഗമായി അറിയപ്പെടുന്നു. അതായത്, ഇത് മുടിയെയും ചര്‍മ്മത്തെയും ഉപദ്രവിക്കുന്ന രോഗാണുക്കളെ തടയുന്ന ഒരു രക്ഷാ കവചമായി പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ തലയോട്ടി ഉണങ്ങുമ്ബോള്‍ ചര്‍മ്മത്തിലെ എണ്ണമയം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ കൂടുതലായി പ്രവൃത്തിച്ചു സാധാരണയായി ഉത്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കും. അധികമാകുന്ന എണ്ണ തലയോട്ടിയിലെ രോമകൂപങ്ങളില്‍ തടസ്സം സൃഷ്ടിക്കുകയും, ഇത് തലയില്‍ ചൊറിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ എണ്ണ ഈര്‍പ്പം നിലനിര്‍ത്തുകയും, പി.എച്ച് അളവ് സന്തുലിതമാക്കുകയും, കൂടാതെ എണ്ണമയം ഉത്‌പാദിപ്പിക്കുന്ന രക്തക്കുഴലുകളെ ശമിപ്പിക്കുകയും ചെയ്യുന്നു.