ഇത് ഒരു സ്പൂണ്‍ മതി 5 മിനിറ്റില്‍ വയറ് വീര്‍ക്കം ഗ്യാസ് ട്രബിലിന് ഗുഡ് ബൈ പറയാം

1. മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കില്‍ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് കഴിക്കാം. 

2. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റും.

3. കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കഴിക്കുന്നത് ഗ്യാസ് ട്രബിള്‍ തടയും.

4. വലിയ ജീരകമാണ് ഗ്യാസിന് മറ്റൊരു മരുന്ന്. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീര്‍ക്കുന്നതിനുമെല്ലാം ജീരകം ഉത്തമമാണ്. അല്‍പം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലര്‍ത്തി കഴിക്കാവുന്നതാണ്. 

5.  പുതിനയില ചവയ്ക്കുന്നതും തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുന്നതും ഗ്യാസ് അകറ്റി ദഹന പ്രക്രിയയെ എളുപ്പത്തിലാക്കും.

6. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുക. പാലിലെ കാത്സ്യം  വയറിനുള്ളിലെ അധികമായ ആസിഡിനെ അകറ്റും.

7. കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കുവാന്‍ സഹായിക്കും.

Leave a Comment