ഇത് 15 മിനിറ്റില്‍ വയറ് ശുദ്ധമാക്കും മലബന്ധം ഗ്യാസ് ട്രബിള്‍ ഇല്ലാതാക്കും

ഇടക്കിടെ വരുന്ന നെഞ്ചുവേദന നമ്മളെ വളരെ അസ്വസ്ഥരാക്കാറുണ്ട്. നെഞ്ചുവേദനയ്ക്ക് കാരണം ഗ്യാസ് പ്രശ്‌നങ്ങളാണോ ഹൃദയാഘാതമാണോ എന്ന ആശങ്കയാണ് അധികംപേര്‍ക്കും.

എന്നാല്‍ നെഞ്ചുവേദനയുണ്ടായാല്‍ ഗ്യാസാണെന്ന് കരുതി തള്ളി കളയാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ വിയര്‍പ്പ് പൊടിയുകയോ, കൈകളിലേക്ക് വേദന പടരുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

ഗ്യസിന് പ്രധാന കാരണം തെറ്റായ ഭക്ഷണ രീതി, ഭയം, ആശങ്ക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. ഇത് വളരെ കൃത്യമായി  ചികിത്സിക്കേണ്ട രോഗമാണ്. കാരണം പലരും ഗ്യാസ് ട്രബ്ളണെന്നു കരുതി നമ്മള്‍ തള്ളി കളയുന്ന നെഞ്ചുവേദന ഹൃദയാഘാതമായിരിക്കാം.

പുതിയ തലമുറയെ വിടാതെ പിടികൂടിയിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനിയാണ് ഈ ഗ്യാസ് ട്രബ്ള്. ഇതിന് പ്രധാന കാരണം നമ്മുടെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളാണ്. മദ്യവും, കോളകളും ഇതിന് കാരണമാകുന്നു. ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളും ഇതെങ്ങിനെ ഇല്ലാതാക്കാമെന്നും താഴെ വിശദീകരിക്കുന്നു.