എത്ര പെട്ടെന്നാണ് വീടിന്റെ മുറ്റത്തൂടെ കളിച്ചു നടന്ന മോളുട്ടി നാടിനു തന്നെ വേദനയായി മാറിയത് എല്ലാ അമ്മാമാരോടും ആയി പറയട്ടെ ദയവു ചെയ്തു കൊച്ച് കുട്ടികൾ വീട്ടിൽ ഉള്ളപ്പോൾ അവരെ തനിച്ചു നിർത്തി ഒരു കാര്യവും ചെയ്യാൻ പോകരുത് അവരുടെ ജീവനേക്കാൾ വലുതല്ല വീട്ടിലെ ഒരു പണിയും പണി തീർന്നില്ലെങ്കിൽ വേണ്ടാ അവിടെ കിടന്നോട്ടെ പകൽ അവരുറങ്ങുന്ന സമയം നോക്കി ചെയ്യാം ഇനി ഒഴിവാക്കാൻ ആകാത്ത കാര്യങ്ങൾ ചെയ്തെ മതിയാകു എന്നാണെങ്കിൽ അവരെ അടുത്ത് നിർത്തി ചെയ്യുക വീട്ടിലുള്ള 9മാസം ആയ ഇളയ മോൻ വീഴുമോ എന്ന പേടികാരണം അവനെയും മടിയിൽ ഇരുത്തി പലതവണ ടോയ്‌ലെറ്റിൽ പോയൊരമ്മയാണ് ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല കുഞ്ഞുങ്ങൾ വീട്ടിലുള്ളവർ കഴിവതും അവരെ ശ്രദ്ധിക്കുക
നമ്മുടെ ചിന്തകൾക്കും അതീതമാണ് കൊച്ച് കുട്ടികളുടെ പ്രവൃത്തികൾ അവൻ അല്ലെങ്കിൽ അവൾ ഞാൻ പറയുന്നത് കേട്ടവിടെ ഇരുന്നോളും എന്ന് നമ്മൾ ആത്മവിശ്വാസത്തോടെ ചിന്തിക്കുന്നതാണ് നമുക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധം.
നോക്കു വീടിനകത്തിരുന്ന പൊന്നു മോൾ എത്ര പെട്ടന്നാണ് ആ അമ്മയുടെ കണ്മുന്നിൽ നിന്നുമകന്നു പോയത്..അവരുടെ കണ്ണൊന്നു തെറ്റിയ നിമിഷമാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നത്..
എല്ലാവരോടും ഒന്നേ പറയാൻ ഉള്ളു നമ്മളെ കൂടാതെ വീട്ടിൽ വേറെ ആരും ഇല്ലങ്കിൽ മക്കളെ ഒറ്റയ്ക്ക് മുറ്റത്തു കളിക്കാൻ വിടാതെ അവരെ നമ്മുടെ കൺവെട്ടത്ത് തന്നെ ഇരുത്തുക എല്ലാരും ഒന്നോർക്കണംഅടുത്ത വീട്ടിലെ കുഞ്ഞിറങ്ങി പോയാലും അത് കണ്ടു അവരെ പോയി വാരിയെടുത്ത് തിരിച്ചു കൊണ്ട് തന്നിരുന്ന അയൽക്കാർ പണ്ടുണ്ടായിരുന്ന നാടാണ് നമ്മുടേത് പക്ഷെ ഇന്നാർക്കും ഒന്നിനും സമയമില്ല വീടിനകത്തു മൊബൈലും ടിവിയും നോക്കിയിരിക്കുന്നവർ അടുത്ത വീട്ടിലെ കുഞ്ഞിറങ്ങി പോകുന്നത് കണ്ടെന്നു വരില്ല…നമ്മുടെ കുഞ്ഞിന് ആപത്തൊന്നും വരാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കാണ് എപ്പഴും ഓർക്കുക കാശ് കൊടുത്താൽ കിട്ടാത്ത ഒന്നേ ഈ ലോകത്തുള്ളൂ അതാണ് “ജീവൻ” അത് നഷ്ടമായാൽ പിന്നെന്തു കൊടുത്താലും തിരികെ ലഭിക്കില്ല നമ്മുടെ കുഞ്ഞിനെ ശ്രദ്ധിക്കാതെ അവർക്കൊരപകടം സംഭവിച്ചാൽ ആ നഷ്ടത്തെ കുറിച്ചോർത്തു നിസ്സഹായതയോടെ വിലപിക്കാനേ നമുക്ക് കഴിയു…
ഇനി ഇങ്ങനെ ഒരു കുഞ്ഞു ജീവനും അകാലത്തിൽ പൊലിയാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
Written by അശ്വതി വിപിൻ
ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാകരുത്.. ഈ കാര്യങ്ങൾ മാതാപിതാക്കൾ ഇപ്പോഴും ശ്രെദ്ധിക്കുക. ഡോക്ടർ രാജേഷ് കുമാറിന്റെ പോസ്റ്റ് വൈറലാകുന്നു..
