നമ്മുടെ ഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ് വെളുത്തിള്ളി . വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങളും ഏറെ ആണ് താനും . ഉദര രോഗങ്ങളെ ശമിപ്പിക്കുവാനുള്ള വെളുത്തുള്ളിയുടെ കഴിവ് അപാരമാണ് . എന്നാൽ എന്ന് മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന വെളുത്തിള്ളികൾ പല കീടനാശിനികളുടെയും ഉണ്ടാകും . എന്നാൽ നമ്മുടെ വീട്ടുവളപ്പിൽ തന്നെ വളരെ സിംപിൾ ആയി വെളുത്തുള്ളി നട്ടുവളര്ത്താനുള്ള ലളിതമായ പൊടിക്കയാണ് ഇവിടെ വിവരിക്കുന്നത് . ഏത് സീസണിലും വളരുന്ന ഒന്നാണ് വെളുത്തുള്ളി . ശൈത്യകാലത്ത് പോലും ഇത് വളരുംഇനി ഇതു എങ്ങനെ നടാം എന്ന് നോക്കാം അതിനായി കുറഞ്ഞത് എട്ട് ഇഞ്ച് (20 സെന്റീമീറ്റർ) ആഴവും വീതിയും ദ്വാരങ്ങളുള്ള ഒരു കണ്ടെയ്നർ വേണം നിങ്ങൾ കൂടുതൽ അല്ലി നട്ടുപിടിപ്പിക്കുന്നത്തിനു ബോക്സ് വലുതായിരിക്കണം.
ഓരോ അല്ലിയും 2 മുതൽ മൂന്ന് ഇഞ്ച് വരെ അകാലത്തിൽ നാടാവുന്നതാണ്.വെളുത്തിള്ളി നാടൻ എടുക്കുന്ന മണ്ണ് നല്ല ഈര്പ്പമുള്ളതായിരിക്കണം . ഇനി ഏതു നടനായി നല്ല ഒരു വെളുത്തുള്ളി തിരഞ്ഞെടുക്കണം എന്നിട്ട് ഒരു പത്രം എടുത്തു അതിൽ വെള്ളം നിറച്ചു വെളുത്തുള്ളിയുടെ വേരുള്ള ഭാഗം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന രീതിയിൽ വെക്കാണം . ഒരു ആഴ്ച്ച ഇങ്ങനെ വെച്ചിരിക്കണം . അപ്പോൾ അതിന്റെ ഓരോ അല്ലികളും മുളച്ചു നിനക്കുന്നതു കാണാം . ഇനി എടുത്തു ഓരോ അല്ലികളായി എടുത്തു നടാവുന്നതാണ് . വെളുത്തുള്ളി ചെടികൾക്ക് എപ്പോഴും ഈർപ്പമുള്ള മണ്ണ് ആവശ്യമാണ് എന്നാൽ വെള്ളം കെട്ടിനിൽക്കാതെയും നോക്കാണം .
എട്ടു മുതൽ പത്തു മാസം വരെ എടുക്കും ഇതു വിളവെടുക്കാൻ . അതികം പരിചരണങ്ങൾ ഒന്നുമില്ലാതെ ഇത് വളരുമെന്നുള്ളതാണ് മറ്റൊരു പ്രതേകതയാണ് . വിളവെടുപ്പിനു ശേഷം ഇത് ഈർപ്പം പോകുന്ന രീതിയിൽ ഉണക്കി എടുണം . ശേഷം നമുക്ക് ഇത് വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കാം . വെളുത്തിള്ളി നടുന്ന രീതിയും മറ്റും വളരെ വ്യക്തമായി വിഡിയോയിൽ കാണിക്കുന്നുണ്ട് .നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വെളുത്തുള്ളി നാം തന്നെ വീട്ടിൽ കൃഷി ചെയ്തു എടുക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിലുപരി കൃഷിയുടെ ബാലപാഠങ്ങൾ നമ്മുടെ പുതിയ തലമുറയിലേക്ക് കൂടി പകർന്നു കൊടുക്കാനും ആകുന്നു . ഈ അറിവ് നിങ്ങള്ക്ക് ഉപകാര പ്രഥമായി എന്ന് തോന്നുകയാണ് എങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുകളിലേക്കും എത്തിക്കു..