ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ സെറ്റിങ്സിൽ ചെയ്യേണ്ടത്. നിങ്ങൾക്ക് തന്നെ സ്വയം ചെയ്യാം… ഇങ്ങനെ..

നമ്മുടെ മൊബൈൽ ഫോണിൽ റേഞ്ച് ഉണ്ടാകും,പക്ഷെ ചില സമയങ്ങളിൽ നേടി ഉപയോഗിക്കാൻ സാധിക്കുകയില്ല.അല്ലെങ്കിൽ റേഞ്ച് കുറയുവായിരിക്കും.ഈ പ്രശ്നങ്ങൾ ഒരുപാട് പേര് നേരിടുന്ന ഒരു ബുദ്ധിമുട്ടാണ്.മൊബൈൽ ഫോണിന്റെ സെറ്റിങ്സിൽ ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.അപ്ലിക്കേഷൻ ഒന്നും സഹായമില്ലാതെ എന്ന് ചെയ്യാമെന്ന് അറിയാൻ തുടർന്നു വായിക്കുകയോ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുകയോ ചെയ്യാം.ഇത് ചെറിയ അറിവാണെങ്കിലും എല്ലാ കൂട്ടുകാരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കുക.

ഇവിടെ വിവരിക്കാൻ ഉപയോഗിക്കുന്നത് റെഡ്‌മിയുടെ ഒരു ഫോൺ ആണ്.നെറ്റ്‌വർക്ക് കുറഞ്ഞ സ്ഥലത്തോ റേഞ്ച് കുറഞ്ഞ സ്ഥലത്തോ ഒക്കെ പോകുമ്പോൾ കാൾ ചെയ്യാൻ ഒക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ ആദ്യം നമ്മൾ ചെയ്യേണ്ടത് ഫ്ലൈറ്റ് മോഡ് ഓൺ ആക്കുക.എന്നിട്ട് രണ്ടോ മൂന്നോ സെക്കന്റ് കഴിഞ്ഞ് ഓഫ് ചെയ്യുക.എന്നിട്ട് കാൾ ചെയ്യാൻ ശ്രമിച്ച് നോക്കു .കൂടുതലായും കാൾ ചെയ്യാൻ പറ്റാനാണ് സാധ്യത.നെറ്റ് കിട്ടാതെ വന്നാലും കാൾ ചെയ്യാൻ പറ്റാതെ വന്നാലും നമ്മൾ ആദ്യം ചെയ്ത് നോക്കേണ്ടത് അതാണ്.ഇനിയും ശെരിയായില്ലെങ്കിൽ ഫോൺ ഒന്ന് റീസ്റ്റാർട്ട് അല്ലെങ്കിൽ റീ ബൂട്ട് ചെയ്യുക.

റീസ്റ്റാർട്ട് അല്ലെങ്കിൽ റീ ബൂട്ട് ചെയ്തിട്ടും ശെരിയായില്ലെങ്കിൽ അടുത്തതായി ചെയ്ത് നോക്കേണ്ടത് സിം ഊരി മറ്റേ പോർട്ടിൽ ഇട്ട് നോക്കുക.ഇതും ശെരിയായില്ലെങ്കിൽ ആണ് നമ്മൾ സെറ്റിംഗ്‌സിൽ മാറ്റം വരുത്തേണ്ടത്.നമ്മൾ 4G ഓഫർ ഒക്കെ ചെയ്തിട്ടുണ്ട്.പക്ഷെ നെറ്റ് ഒട്ടും കിട്ടുന്നില്ല എങ്കിൽ നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടു നോക്കു.ആദ്യം സെറ്റിംഗ്സ് എടുക്കുക.എന്നിട്ട് മൊബൈൽ നെറ്റോക് സെറ്റിംഗ്സ് എടുക്കുക,ചിലതിൽ നെറ്റ്‌വർക്ക് സെറ്റിംഗ്സ്,ചിലതിൽ മോർ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ ആയിരിക്കും ചെയ്യാനാകുക.റെഡ്മി മൊബൈൽ ആണെങ്കിൽ സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‌വർക്ക് എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക.

അടുത്തതായി ഏത് സിം ആണോ നെറ്റ് ഉപയോഗിക്കുന്നത്,അത് സെലക്ട് ചെയ്യുക.ശേഷം അക്സസ്സ് പോയ്ന്റ്സ് എന്നത് തിരഞ്ഞെടുക്കുക.അതിൽ ഉദാഹരണത്തിന് സിം BSNL ആണെങ്കിൽ bsnlmms എന്നത് ക്ലിക്ക് ചെയ്യുക.അവിടെ APN എന്നതിൽ bsnlmms ആണെങ്കിൽ bsnlnet ആക്കി കൊടുക്കുക.ഏത് സിം ആണോ,അതിന്റെ net എന്ന് ആക്കുക.ഇനി sever എന്നത് ക്ലിക്ക് ചെയ്യുക.അവിടെ ഗഗോഗ്ലിന്റെ url അടിച്ച് കൊടുക്കുക.അപ്പോ സെർവർ കുറച്ചൂടെ സ്പീഡ് കിട്ടും.ഇനി താഴെ ഓതെന്റിക്കേഷൻ ടൈപ്പ് എന്നത് PAP or AHAP എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക.ഇനി ബീറെർ എന്ന ഓപ്‌ഷൻ എടുത്ത് അത് LT ആക്കുക.ഇനി ഏറ്റവും താഴെ പോയി സേവ് എന്നത് കൊടുക്കുക.