ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ ഫോളേറ്റ്, അയേണ്‍ തുടങ്ങിയവയാല്‍ പോഷക സമൃദ്ധവുമാണ്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുമുണ്ട്.ഇലക്കറികളില്‍ തന്നെ പല തരമുണ്ട്. ചീര വിഭാഗത്തില്‍ പെടുന്നവ, പാലക്, മേത്തി, മല്ലിയില, കറിവേപ്പില, മുരിങ്ങ, ഇവ കൂടാതെയുള്ള തഴുതാമ പോലെയുള്ള ഔഷധ സസ്യങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു.ഇലക്കറികള്‍ പെട്ട ഒന്നാണ് മേത്തിയില. ഉലുവയില തന്നെ സാധനം. നാം ഉപയോഗിയ്ക്കുന്ന ഉലുവയുടെ ഇല. കേരളത്തില്‍ അധികം ഉപയോഗിയ്ക്കുന്നില്ലെങ്കിലും ഇന്ത്യയിലെ പലയിടങ്ങളിലും ഇത് ഏറെ പ്രധാനപ്പെട്ട ഒരു ഇലക്കറിയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്, ഇതിന്.
ചീരയുടെ പോലെ ഉലുവയും കറി വയ്ക്കാന്‍ സാധിക്കും. കറികളുടെ രുചി കൂട്ടാന്‍ കസൂരിമേത്തി ചേര്‍ക്കാറുണ്ട്. ഉലുവയില നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്, ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനുംഉലുവയില ഏത് ഇലക്കറികളേയും പോലെ തന്നെ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതിലെ നാരുകളാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉലുവയുടെ ഇലയ്ക്കു സാധിയ്ക്കും. അല്‍പം ഉലുവയില വെളുത്ത നിറത്തിലെ സവാളയുമായി ചേര്‍ത്തു വേവിയ്ക്കുക. ഇതില്‍ ഉപ്പോ റോക്ക് സാള്‍ട്ടോ ചേര്‍ക്കാം. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.