ഈ പുഷ്പം വീട്ടില്‍ ഉണ്ടോ ഒരു രഹസ്യമുണ്ട് നിങ്ങളെപോലെ ഭാഗ്യശാലി മറ്റാരുമില്ല

വെറും പൂവു മാത്രമല്ല, ശംഖുപുഷ്പം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. പല ആയുര്‍വേദ മരുന്നുകളിലും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. പരമ്പരാഗതമായ ചൈനീസ് മരുന്നുകളിലും ഇത് ഉപയോഗിയ്ക്കുന്ന ഒന്നു തന്നെയാണ.് ഭക്ഷണ വസ്തുക്കളില്‍ നിറം ചേര്‍ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്.

ശംഖുപുഷ്പത്തിന്റെ പൂ മാത്രമല്ല, ഇലയും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതുപയോഗിച്ചു തയ്യാറാക്കന്ന ചായയുണ്ട്, ഹെര്‍ബല്‍ ടീ എന്നാണ് ഇത്് അറിയപ്പെടുന്നത്. ഇതിട്ടു തിളപ്പിയ്ക്കുന്ന ചായയും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ്.

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യം നല്‍കുന്ന ഒന്നാണിത്. ശരീരത്തിലേയും ചര്‍മത്തിലേയും ടോക്‌സിനുകള്‍ നീക്കുന്ന ഒന്ന്.

ശംഖുപുഷ്പം നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെയെന്നറിയൂ,

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. ഇതിലെ അസൈറ്റല്‍കൊളീന്‍ എന്ന ഘടകം ബ്രെയിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുവാനും ഇതുവഴി ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. പ്രായമേറുമ്പോഴുണ്ടാകുന്ന ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്.

ശരീരത്തിനകത്തെ പഴുപ്പും നീരുമെല്ലാം തടയാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്. ശരീരവേദനയും തലവേദനയുമെല്ലാം അകറ്റാന്‍ സാധിയ്ക്കുന്ന ഒന്നാണ് ശംഖുപുഷ്പം. തലവേദനയുണ്ടെങ്കില്‍ ഇതിന്റെ രണ്ടില വായിലിട്ടു ചവച്ചാല്‍ മതിയാകും. ഇതിന്റെ ഇലയും പൂവുമെല്ലാം ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിയ്ക്കുന്നതും ഏറെ ന്ല്ലതാണ്.

കണ്ണിനെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. പ്രത്യേകിച്ചും ചെങ്കണ്ണു പോലുള്ള രോഗങ്ങള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഒന്നാണു ശംഖുപുഷ്പം.