ഈ മൂന്നു കാര്യങ്ങൾ പാലിക്കൂ; കരൾ ഒരിക്കലും നശിക്കില്ല

നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ കരളിന്റെ ആരോഗ്യം പ്രധാനമാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളാണ് ജൈവപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ദഹനത്തിന് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്‌തുക്കളെയും സംസ്‌ക്കരിച്ച് ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതും കരള്‍ ആണ്. കരളിന്റെ ആരോഗ്യം തകരാറിലായാല്‍, അത് ജീവന് തന്നെ ഭീഷണിയായി മാറും. കരള്‍ രോഗം ബാധിച്ച് കഴിഞ്ഞാല്‍ അത് കരളിനെ മാത്രമല്ല ശരീരത്തിന്റെ ഓരോ അവയവങ്ങളെയായി ബാധിക്കാന്‍ തുടങ്ങുന്നു. ജനിതക രോഗങ്ങള്‍, പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ വീക്കം എന്നിവയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇതെല്ലാം കരളിന്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. കരളിന് പൂര്‍ണ നാശം സംഭവിച്ചാല്‍ പിന്നീട് ജീവന്‍ നിലനിര്‍ത്തുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. എന്നാൽ, ചെറിയ ചെറിയ ചില വിദ്യകൾ പ്രയോഗിച്ചാൽ കരളിനെ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാം. അത്തരം മൂന്നു കാര്യങ്ങളാണ് ഇനി പറയുന്നത്.

സൾഫറും കരളും

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസ് ആണ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും. കരളിലുണ്ടാവുന്ന ക്യാന്‍സറില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. ഒരു കപ്പ് ബ്രോക്കോളി രണ്ടോ മൂന്നോ തവണയായി ആഴ്ചയില്‍ കഴിക്കാം. അതുപോലെ മുളപ്പിച്ച ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വെള്ളവും കരളും

ദിവസവും ഏഴുമുതൽ പത്തുഗ്ളാസ്‌ വരെ വെള്ളംകുടിക്കുക. കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാമെങ്കിലും ഇത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. വെള്ളം കുടി കുറയുമ്പോൾ വയറ്റിൽ ഗ്യാസ് ഉണ്ടാകാൻ കാരണമാകും. ഇത് കരളിന് ആപത്താണ്. വെള്ളം ധാരാളമായി കുടിക്കുന്നത് ഭക്ഷണങ്ങളിലൂടെ അകത്തുകടക്കുന്ന രാസവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ അകത്തെത്തുന്ന രാസവസ്തുക്കള്‍ ശുദ്ധജലം ധാരാളം കുടിക്കുന്നത് നല്ലതായിരിക്കും. ചുരുങ്ങിയത് പത്തുഗ്ലാസ് വെള്ളം എങ്കിലും ഒരു ശരാശരി മനുഷ്യന്‍ ഒരുദിവസം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആട്ടിറച്ചിയും കരളും

കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ആട്ടിറച്ചി കരളിന് വളരെ ദോഷകരമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്. ആട്ടിറച്ചി ദഹന വ്യവസ്ഥയിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് കരളിന്റെയും ദോഷകരമായി ബാധിക്കുന്നു.

Leave a Comment