പൊതുവേ ശനി ഗ്രഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല എല്ലാവര്‍ക്കും. ശനിയുടെ അപഹാരം എല്ലാവരും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ശനി എന്നു കേള്‍ക്കിമ്പോള്‍ തന്നെ നമുക്ക് ഭയമാണ്. എന്നാല്‍ ശനി തന്റ്റെ ഉച്ച രാശിയായ തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുകയാണ്. ചിലര്‍ക്കിത് ഗുണവും മറ്റുചിലര്‍ക്കിത് ദോഷവും നല്‍കും. എന്നാല്‍ ദശാപഹാര കാലങ്ങങ്ങള്‍ നല്ലതാണെങ്കില്‍ ദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും. ജ്യോതിഷ പ്രകാരം 2014 നവംബര്‍ 2 ന് ശനി വ്ര്ശ്ചികം രാശിയിലേക്ക് മാറും. ശനി ദോഷം രണ്ടെണ്ണമുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെ. ഒരാള്‍ ജനിച്ച നക്ഷത്രം ഏതു കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂര്‍. ഗ്രഹ ചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,8,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശനി എന്ന് പറയുന്നു. കണ്ടക ശനി കാലം രണ്ടര വര്‍ഷമാണ്.
വളരെയധികം ദോഷഫലങ്ങള്‍ അനുഭപ്പെടുന്ന കാലമായിരിക്കും കണ്ടകശനികാലം. ദു:ഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാന ഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്ത് ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം, അപവാദ പ്രചരണം, മരണ തുല്യമായ അനുഭവങ്ങള്‍, അപകടം, കേസ്സുകള്‍, ജയില്‍ വാസം എന്നീ ദോഷ ഫലങ്ങളാണ് കണ്ടകശനിക്കാലത്ത് അനുഭവിക്കപ്പെടുക.
ഈ വർഷം കണ്ടകശനി ബാധിക്കുന്ന നക്ഷത്രക്കാർ ഇവരാണ് .. വീഡിയോ കാണൂ
