ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇക്കുറി തൃശ്ശൂര്‍ പൂരമില്ല. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. കൊവിഡ് ഭീഷണി സംസ്ഥാനത്ത് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും നടക്കില്ല. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ മാത്രമേ നടക്കുകയുള്ളു. ഘടകപൂരങ്ങളും പൂരം പ്രദർശനവും വേണ്ടെന്നു വച്ചു. ക്ഷേത്രത്തിനുള്ളിൽ ഭക്തരേയും അനുവദിക്കില്ല. ഏകകൺഠമായാണ് ഇക്കാര്യം തീരുമാനിച്ചത്.
ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങാവും നടക്കുക. പൊതുജന നന്മ കണക്കിലെടുത്ത് പൂരം പൂർണമായും ഒഴിവാക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹിയും അറിയിച്ചു. ഒരു ആനയെ പോലും ഴെുനെള്ളിക്കാതെയാകും ചടങ്ങുകൾ. സാധാരണ തൃശൂര്‍ പൂരത്തിന് പതിനായിരങ്ങളാണ് പങ്കെടുക്കുക. സാധാരണ നിലയില്‍ പൂരം നടത്തുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകും.
കൊറോണ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി വച്ചിരിക്കുകയാണ്. ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.