ഈ 11 കാര്യങ്ങൾ നിർബന്ധമായും അവരുടെ നന്മയ്ക്കായി അമ്മമാർ പെൺകുട്ടികൾക്ക് പറഞ്ഞു കൊടുത്തിരിക്കണം

അമ്മമാര്‍ പെണ്‍കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ട പ്രധാനപ്പെട്ട 11 കാര്യങ്ങള്‍ ഇവയാണ് . അമ്മമാർ ഈ കാര്യങ്ങൾ പെണ്മക്കളോട് പറയാത്തത് മടിയും ചമ്മലും കാരണമാണ് . അതു പോലെ നിങ്ങളുടെ അമ്മ നിങ്ങളോട് പറയാൻ മടിച്ച ഈ വസ്തുതകൾ നിങ്ങള്‍ നിങ്ങളുടെ പെൺമക്കളോട് തുറന്നു വരയുവാനുള്ള തീരുമാനം എടുക്കൂ. നമ്മുടെ പെണ്മക്കളോട് പറഞ്ഞു കൊടുക്കാനുള്ള 11 കാര്യങ്ങള്‍ ആണ് എല്ലാവരോടുമായി പറയുന്നത്. ഇത് നമ്മുടെ എല്ലാ സഹോദരിമാര്‍ക്കു വേണ്ടി ഷെയര്‍ ചെയ്ത് കൊടുക്കണം, കാരണം ഇന്നത്തെ കാലം അങ്ങനെയാണ് .

1. ഒരു പെണ്ണായി ജനിച്ചതിൽ ദുഖിക്കാതെ അതിൽ സ്വയം അഭിമാനിക്കുക.
ഭൂരിഭാഗം പെൺകുട്ടികളും ഇനിയുള്ള ജന്മമെങ്കിലും ആണായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ അല്ലെങ്കില്‍ ആണ്‍കുട്ടിയായി പിറന്നില്ലാലോ എന്ന ദുഃഖവും പേറി നടക്കുന്നവരായിരിക്കും ഭൂരിഭാഗവും പെണ്‍കുട്ടികളും . എന്നാൽ പെണ്ണായി ജനിച്ചതുകൊണ്ട് ജീവിതം എത്രയോ സുന്ദരമാണ് എന്നു ചിന്തിക്കുകയാണ് . നിങ്ങൾ പെൺകുട്ടിയായിരുന്നു കൊണ്ടു തന്നെ ഈ ജീവിതം ആഘോഷിക്കണം ,ആസ്വദിക്കണം . സ്വാതന്ത്ര്യമായി ഇഷ്ടമുള്ള പ്രവർത്തികൾ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെണ്ണായതിൽ ഞാൻ അഭിമാനിക്കുന്നു എന്ന്.

2. പരമാവധി അറിവ് നേടാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക
നിങ്ങൾ നിങ്ങളെ തന്നെ അറിയുക . അക്കാദമിക് ബിരുദങ്ങളോ സ്കൂളിൽ പോയി നേടുന്ന അറിവോ ഒന്നുമല്ല. , നിങ്ങളുടെ ചുറ്റുപാടുകളെ അറിയുക, നിരവധിയാളുകൾ നിങ്ങൾക്ക് അറിവു പകരാൻ സന്നദ്ധരായ ചുറ്റുമുണ്ട്, നല്ല വ്യക്തികളായി വളരാൻ അവരുടെ സഹായം തേടുക, ഓരോ ചെറിയ കാര്യങ്ങളില്‍ നിന്നും അറിവു നേടുക. ജീവിതത്തിലെ ഓരോ സെക്കന്റിലും അറിവു നേടുക . നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക . ഇത് എന്നെക്കൊണ്ടു കഴിയില്ല , എനിക്കിതിനു പറ്റില്ല എന്നീ വാക്കുകൾ ഒരിക്കലും ജീവിതത്തിൽ പറയാതിരിക്കുക . കാര്യങ്ങൾ കഴിയുന്നിടത്തോളം ഒറ്റയ്ക്കു തന്നെ ചെയ്യാന്‍ ശീലിക്കുക . അറിയാത്ത കാര്യങ്ങളാണെങ്കിൽ അത് മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കുക . എന്നിട്ട് ആ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുക .

3. സുഹൃത്തുക്കളെ ബുദ്ധിപൂർവം മാത്രം തിരഞ്ഞെടുക്കുക നോക്കുക
മുന്നിൽ കാണുന്നവരെയെല്ലാം, അല്ലെങ്കില്‍ ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും കാണുന്ന അപരിചിതരേയോ മറ്റോ സുഹൃത്തുക്കളാക്കി നിങ്ങളുടെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുക. വിശ്വസ്തരായ നന്നായി മനസിലാക്കുന്ന ആളുകളെ മാത്രം സുഹൃത്തുക്കളാക്കുക. കാരണം ഒരാളുടെ ഉള്ളില്‍ കയറി കാര്യങ്ങൾ ചൂഴ്ന്നു നോക്കാന്‍ ആരെക്കൊണ്ടും കഴിയില്ല . ജീവിതത്തിൽ ഓരോ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നത് അനുഭവങ്ങളാണ് . നിനക്ക് വളരെ കുറച്ചു സുഹൃത്തുക്കൾ മാത്രമേ ഉള്ളു എങ്കിലും ഒട്ടും സങ്കടപ്പേടേണ്ട കാര്യമില്ല . ഒരു പക്ഷെ നിന്നെ ജീവിതകാലം മുഴുവൻ തുണയാകാൻ പോകുന്നത് ഇവരാകുംഅനുഭവങ്ങളാണ് ഇവരുടെ സൗഹൃദമായിരിക്കും. നിൻെറ സുഹൃത്തുക്കളോട് എന്നും നീ സ്നേഹവും വിശ്വസ്തതയും ഉണ്ടായിരിക്കണം . നല്ല സുഹൃത്തുക്കൾ നമുക്ക് കിട്ടുന്ന നിധിയാണ്, അത് നഷ്ട്ടപെടുത്താതിരിക്കുക . ആജീവനാന്തകാലം അവരെ ഹൃദയത്തോട് ചേർത്തുപിടിക്കുക

4. നിങ്ങൾ ഇഷ്ടമില്ലാത്ത കാര്യം പറ്റില്ല എന്നു തീര്‍ത്തും പറയാൻ പഠിക്കുക.
എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാം എന്ന് കരുതുന്നത് ശുദ്ധ അബദ്ധമാണ് . നിനക്ക് ശരി എന്നു പൂർണ ബോധ്യമുള്ള കാര്യങ്ങൾ മാത്രം നീ ചെയ്യുക. മോശം എന്നു നിനക്ക് തോന്നുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ നിർബന്ധിച്ചാൽ പോലും അവരോട് അത് പറ്റില്ല എന്നു തീര്‍ത്തും പറയാൻ ശ്രദ്ധിക്കണം .ഇതു പറയുമ്പോൾ അവരെ വേദനിപ്പിക്കാതെ രീതിയിൽ ആവാൻ ശ്രെദ്ധിക്കുക . കാരണം ദേഷ്യത്തോടെയുള്ള പ്രതികരണം ശത്രുക്കളെ സൃഷ്ടിച്ചു തരും.

5. പ്രായോഗിക ബുദ്ധി ഉപയോഗിക്കേണ്ടിടത്ത് അത് ഉപയോഗിക്കുക, ജീവിതത്തില്‍ പ്രായോഗികമായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്താല്‍ ജീവിതത്തില്‍ മണ്ടത്തരങ്ങളിൽ ചെന്നു ചാടാതെ സൂക്ഷിക്കാം. ഗൗരവമേറിയ കാര്യങ്ങൾക്ക് പെട്ടന്നു തീരുമാനമെടുക്കാതെ ചിന്തിച്ച് പ്രായോഗികമായ രീതിയില്‍ തീരുമാനം എടുക്കുക . മുതിർന്നവരുടെ ഉപദേശം സ്വീകരിക്കേണ്ടിടത്ത് സ്വീകരിക്കുക . തീരുമാനങ്ങളെടുക്കാൻ ദൈവം നൽകിയ ബുദ്ധിയുപയോഗിച്ച് എടുക്കാൻ ശ്രദ്ധിക്കുക.

6. പ്രണയിക്കാം പക്ഷേ ആളെയും സമയവും സന്ദർഭവും നോക്കി ഉത്തമ പങ്കാളിയെ മാത്രം തിരഞ്ഞെടുക്കുക. ഒരു അമ്മ എന്ന നിലയിൽ പെണ്‍കുട്ടികളോട് പ്രണയത്തെക്കുറിച്ച് തുറന്നു സംസാരിക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ് . ജീവിതത്തില്‍ ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം . പ്രണയം ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. അതിന് പക്ഷെ കൃത്യമായ സമയവും സന്ദർഭവും ഉണ്ടെന്നും മാത്രമല്ല ഉത്തമനായ പങ്കാളിയെ കിട്ടുമ്പോൾ മാത്രമാണ് പ്രണയം പൂർണമാകുന്നതും അവരെ പറഞ്ഞു മനസ്സിലാക്കുക . പല പ്രണയങ്ങളും ദുരന്തങ്ങളാവുന്നത് അങ്ങനെ അല്ലാത്തപ്പോഴാണ് . നിന്നോട് ഒത്തുപോകുമെന്ന് പൂർണ്ണബോധ്യമുള്ള നിന്നെ അറിയാവുന്ന നിനക്ക് അറിയാവുന്ന ഒരാളെ മാത്രം പ്രണയിക്കണം. അവരോട് നൂറു ശതമാനം സത്യസന്ധതയും പുലർത്തുകയും വേണം . പ്രണയത്തിനിടയിൽ എത്രയോ വട്ടം വികാരങ്ങളും വ്രണപ്പെടാം ഹൃദയം വ്രണപ്പെട്ടെന്ന് വരാം. , പ്രണയം വേദനകളും സമ്മാനിക്കുമെന്ന് എപ്പോഴും ഒന്നോർക്കുക. പ്രണയിക്കുമ്പോള്‍ ഈ ഒരു തിരിച്ചറിവ് കൂടി വേണം.

7. സ്വന്തം വ്യക്തിതോത്തെ പ്രണയിക്കുക,  തന്നോടുതന്നെ സ്നേഹമില്ലാത്ത ഒരാൾക്ക് വേറൊരാളെ സ്നേഹിക്കാൻ ഒരിക്കലും കഴിയില്ല. അതുകൊണ്ട് മനസ്സിനു സന്തോഷം വരുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക . നിരന്തരം മനസിനോട് സംസാരിച്ചു കൊണ്ടിരിക്കുക. അങ്ങനെ മനസിൽ പൊസിറ്റീവ് എനർജി നിറച്ച് സ്വയം പ്രകാശം പരത്തുക.

8. എപ്പോൾ വിവാഹം വേണമെന്ന് സ്വയം തീരുമാനിക്കാം
‍വിവാഹം എന്നത് നിൻെയും കൂടെ തീരുമാനത്തിനു വിടുന്നു. സമയം ആയില്ല എന്നു തോന്നിയാല്‍ അമ്മയോ അച്ഛനോ നിന്നെ നിർബന്ധിച്ചാലും തുറന്ന് പറയാന്‍ മടി കാണിക്കരുത് . എപ്പോൾ ഒരു പങ്കാളിയെ നിൻെറ മനസ് ആഗ്രഹിക്കുന്നുവോ അപ്പോള്‍ മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക. സഹോദരങ്ങൾക്ക് നേരത്തെ വിവാഹം കഴിക്കാനോ അച്ഛൻെറയും അമ്മയുടെയും കടമനിർവഹിക്കാ‌നോ നീ നിൻെറ ജീവിതത്തെ ബലികഴിക്കണമെന്നില്ല . കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തം ആ ഒരു ദിവസം കൊണ്ട് കഴിഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ജീവിക്കേണ്ടത് .

9. പങ്കാളിയുടെയും രക്ഷിതാക്കളെ സ്വന്തം അച്ഛനമ്മമാരെപ്പോലെ തന്നെ സ്നേഹിക്കണം
നിൻെറ മുൻഗണനയില്‍ വിവാഹം കഴിഞ്ഞാൽ ചിലപ്പോള്‍ ചില്ലറ വ്യത്യാസങ്ങളൊക്കെ വരുത്തേണ്ടി വരും. അമ്മയേയും അച്ഛനെയും പോലെ തന്നെ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സ്നേഹിക്കണം. എന്നിരുന്നാലും ജീവിതത്തിൽ ചിലപ്പോഴൊക്കെ രണ്ടുകൂട്ടരോടും ഒരുപോലെ നീതിപുലർത്താൻ പറ്റിയെന്നു വരില്ല . അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രായോഗിക ബുദ്ധി പ്രയോഗിക്കുക. അപ്പോഴുള്ള സമയത്ത് നിൻെറ സ്നേഹവും സഹകരണവും വേണ്ടതെന്ന് ആർക്കാണോ ഇന്ന് തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കണം. ഒരിക്കലും ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറരുത്.

10. സന്ധിചെയ്യണം, ത്യാഗം ചെയ്യണം പക്ഷേ അത് അർഹിക്കുന്നവർക്കുവേണ്ടി മാത്രമായിരിക്കണം, ജീവിതത്തിൽ നിരവധിയവസരങ്ങളിൽ സന്ധി ചെയ്യേണ്ടി വരും . ചില സമയങ്ങളില്‍ ത്യാഗം ചെയ്യേണ്ടിയും വരാം. പക്ഷെ അതൊക്കെ അർഹിക്കുന്നവർക്കുവേണ്ടി മാത്രം ആയിരിക്കണം . നിന്നിലെ പെണ്ണിനെ ബഹുമാനിക്കാത്തവർക്കുവേണ്ടി നീ ഒരിക്കലും ജീവിതം പാഴാക്കരുത്. സ്വന്തം അസ്തിത്വത്തേക്കാൾ വലുതല്ല ഒന്നും എന്ന് തിരിച്ചറിയണം.

11. അവസാനമായി പറയാനുള്ളത് . അമ്മയോടും അച്ഛനോടും നീ നേരിടുന്ന എന്തു പ്രശ്നത്തെക്കുറിച്ചും തുറന്നു പറയാം. മാതാപിതാക്കളോടാണ് നിനക്കെന്തു പ്രശ്നമുണ്ടായാലും അത് തുറന്നു പറയേണ്ടത്. അതൊരു നല്ലകാരവുമാകാം മോശം കാര്യമാവാം . എന്തു പ്രശ്നമായാലും നിന്റെ കൂടെ അവസാനം വരേയും രക്ഷിതക്കളേ കാണൂ . ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ പുറത്ത് ആരോടു പറയുന്നതിലും രക്ഷിതാക്കളോട് തന്നെ പറയുന്നതാണ് നല്ലത് . ജീവിതത്തിൽ വിജയവും പരാജയവും ഉണ്ടാകും . അതിനെയൊക്കെ പക്വതയോടെ നേരിട്ട് സ്വന്തം കാലിൽ തന്നെ നിൽക്കാൻ പഠിക്കുക. എന്നും അമ്മയുടേയും അച്ഛന്റേയും സ്നേഹവും അനുഗ്രഹവും നിങ്ങളുടെ കൂടെ ഉണ്ടാകും.ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ