നമ്മുടെ വായയിലെ ഈ സ്രവം അത്ര നിസ്സാരനല്ല.. ഉമിനീരിന്റെ ഗുണങ്ങൾ എന്തെല്ലാം എന്ന് അറിയുക.. ഉമിനീർ ശരീരത്തിൽ ഉണ്ടാകുന്നത് എന്തിന് വേണ്ടി ? ഉമിനീർ നമ്മുടെ ഗ്യാസ് ശല്യം കുറയ്ക്കുന്നത് എങ്ങനെ ? ഉമിനീർ കൊണ്ട് പല്ലു രോഗം ഉണ്ടാകുമോ ? ഉമിനീരിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചു രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം ? ഷെയർ ചെയ്യുക … പലർക്കും ഈ കൊച്ചു സ്രവത്തിന്റെ ഗുണം അറിയില്ല ..
ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുക എന്നതാണ് ഉമിനീരിന്റെ പ്രധാന ധര്‍മ്മം. ഒരാളില്‍ ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് മില്ലിലിറ്റര്‍ വരെ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ആഹാരസമയങ്ങളിലാണ് ഉമിനീര്‍ കൂടുതലായി സ്രവിക്കുന്നത്. ഉറങ്ങുന്ന സമയങ്ങളില്‍ ഉമിനീര്‍ ഉത്പാദനം കുറയും. തുടര്‍ച്ചയായ ഉമിനീര്‍ ഉത്പാദനം വായിലെ മൃദുവായ ആന്തരിക ഭാഗങ്ങളെ അപ്പോഴും നനച്ചുക്കൊണ്ടിരിക്കുവാന്‍ അത്യാവശ്യമാണ്. ചീത്തമണമുണ്ടാക്കുന്ന വസ്തുക്കളെ പുറം തള്ളാന്‍ ഇത് സഹായിക്കും. ഇതുമൂലം വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഫൈബര്‍ അടങ്ങിയ ആപ്പില്‍, ക്യാരറ്റ്, സെലറി തുടങ്ങിയവ കഴിക്കുക. പഞ്ചസാര കുറഞ്ഞ ചൂയിംഗം ചവയ്ക്കുന്നതും ഉമിനീര്‍ അളവ് കൂട്ടും. നാരടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക. ഇത് വായയെ നനവുള്ളതാക്കുന്നു. വരള്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാം. നാരങ്ങയോ ചെറുനാരങ്ങയോ ഇടയ്ക്കിടെ കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും. ഭക്ഷണങ്ങള്‍ നന്നായി ചവച്ചരച്ച് കഴിക്കുകയാണെങ്കിലും ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിക്കും.