ഉറക്കത്തില്‍ നിങ്ങളുടെ വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുന്നുണ്ടോ ? എങ്കില്‍ ഇതൊന്നു വായിക്കൂ..!

മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഉറക്കത്തില്‍ വായിലൂടെ ഉമിനീര്‍ ഒഴുകുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലയിണ മുഴുവനും ഉമിനീര്‍ ഒഴുകിയിരിയ്ക്കും. പലരും കരുതുന്നത് ഇത് വലിയ പ്രശ്‌നമാണെന്നാണ് .എന്നാല്‍ ഇതിനെ ഭയക്കേണ്ടതല്ലെന്നും, വായില്‍ ഉമിനീര്‍ അധികമായി വരുന്നത് മികച്ച ദഹനത്തിനറെ ലക്ഷണമാണെന്നും വിദഗ്ധര്‍ പറയുന്നു. ഉമിനീര്‍ കവിളിലും മറ്റും പറ്റി അലര്‍ജി ഉണ്ടാകുന്നുവെന്നും പലരും പരാതി പറയാറുണ്ട്. അങ്ങനെയുള്ളവർക്ക് നെല്ലിക്ക ഉത്തമ പരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

രാത്രി ഭക്ഷണ ശേഷം നെല്ലിക്ക പെടി അല്‍പം കഴിച്ചു കിടന്നാല്‍ ഉമിനീര്‍ അമിതമായി വരുന്നതിന് പരിഹാരമാകുമെന്നും വായില്‍ അണുക്കള്‍ ഉണ്ടാകുന്നത് കുറയുമെന്നുമാണ് വിദഗ്ദ്ധരുടെ പക്ഷം.

ഉറക്കം ഇല്ലായിമ അനുഭവപ്പെടുന്നുണ്ടോ ?ഇതൊന്നു തയാക്കി കുടിച്ചു നോക്കുക ഉറക്ക ഗുളികയെക്കാള്‍ ഗുണം ചെയും

ഉറക്കം ഇല്ലയിമ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് .എന്നാല്‍ ഉറക്കം ഇല്ലയിമ പരിഹരിച്ച് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് ബനാന ടീ.ബനാന ടീ എങ്ങനെയാണു തയാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം .ആവശ്യമായ സാധനങ്ങള്‍ വാഴപ്പഴം, വെള്ളം, കറുവപ്പട്ട പൊടിച്ചത് . എന്നിവയാണ് .

തയ്യാറാക്കുന്ന വിധം:-നല്ലൊരു വാഴപ്പഴമെടുത്ത് രണ്ട് വശങ്ങളില്‍ നിന്നും അല്പം മുറിച്ച്‌ കളയുക. ഇത് തോല്‍ കളയാതെ ഒന്നോ രണ്ടോ കപ്പ് വെള്ളത്തിലേക്കിട്ട് തിളപ്പിക്കുക. തിളച്ചാല്‍ ഒരു പാത്രത്തിലേക്ക് വെള്ളം ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച ശേഷം അതില്‍ ഒരുനുള്ളു കറുവപ്പട്ട പൊടി ചേര്‍ത്ത് ചൂടോടെ  കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുന്പ്  ഇത് കുടിക്കുക

വാഴപ്പഴം പുഴുങ്ങിയത് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടം ആയിരിക്കുമല്ലോ, എന്നാല്‍ നമ്മള്‍ സാധാരണയായി വാഴപ്പഴം പുഴുങ്ങിയ ശേഷം അതിന്റെ തൊലി കളഞ്ഞ് ഉള്ളിലുള്ളത് മാത്രമാണ് കഴിക്കുക . പക്ഷെ വാഴപ്പഴം പുഴുങ്ങിയ ശേഷം തൊലി കളയാതെ അതില്‍ അല്‍പ്പം കറുവപ്പട്ട പൊടി ചേര്‍ത്ത് കഴിച്ചാല്‍  നല്ല ഉറക്കം കിട്ടുമെന്ന കാര്യം ഉറപ്പാണ്. വാഴപ്പഴത്തിന്‍റെ തോലാണ് ഈ ഫലം നല്‍കുന്നത്. വാഴപ്പഴത്തിന്‍റെ തോലില്‍ വലിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശാന്തതയും വിശ്രാന്തിയും നല്‍കാനുള്ള കഴിവിന് പേരുകേട്ടതാണ്.