എത്ര വലിയ ഒച്ചയടപ്പും തൊണ്ട വേദനയും മാറണോ ? ഇങ്ങനെ ചെയ്താൽ മാത്രം മതി ഇനി മുതൽ..

തൊണ്ട വേദന മിക്കവരിലും സാധാരണയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.തൊണ്ടയില്‍ ഉണ്ടാകുന്ന വേദന പലപ്പോഴും സംസാരിക്കുന്നതിനു പോലും വിഷമം ഉണ്ടാക്കുന്നവയും വളരെ അധികം വേദന ഉളവാക്കുന്നതും ആണ് .തൊണ്ട വേദനയുടെ പ്രധാന കാരണങ്ങള്‍ തൊണ്ടയിലെ അണുബാധയോ ഉച്ചത്തിലുള്ള അലര്‍ച്ചയോ അല്ലങ്കില്‍ പുകവലിയും അതുമൂലം ഉണ്ടാകുന്ന ചുമയും ഒക്കെയാണ് .

തൊണ്ട വേദന ഉള്ളവര്‍ ജീവിത ശൈലിയില്‍ അല്‍പ്പം മാറ്റം വരുത്തുന്നത് രോഗം പെട്ടെന്ന് മാറുന്നതിനു സഹായിക്കും .തണുത്തതും പുളിച്ചതും അതുപോലെ കൂടുതല്‍ മസാല ഉള്ളതുമായ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം .ഇഞ്ചി വെളുത്തുള്ളി ഏലക്ക എന്നിവയും പല ഔഷധ സസ്യങ്ങളും തൊണ്ട വേദന എളുപ്പം മാറാന്‍ സഹായിക്കുന്നവയാണ് .തൊണ്ട വേദന എളുപ്പം മാറാന്‍ സഹായിക്കുന്ന ചില വഴികള്‍ പരിചയപ്പെടാം .വെള്ളത്തില്‍ ഏലക്ക ഇട്ടു തിളപ്പിച്ച്‌ കവിളില്‍ കൊള്ളുന്നത്‌ തൊണ്ട വേദനക്ക് നല്ലൊരു പരിഹാരമാണ് .

ഉലുവ നമ്മള്‍ എല്ലാവരും ദഹന ക്കേട്‌ മാറുന്നതിനും തലയിലെ താരന്‍ മാറുന്നതിനും ഉപയോഗിക്കാറുണ്ട് .അതുപോലെ തന്നെ ഉലുവ തൊണ്ട വേദനക്കും നല്ലൊരു മരുന്നാണ് .ഉലുവ ഇട്ടു വെള്ളം തിളപ്പിച്ച ശേഷം ആ വെള്ളം കവിളില്‍ കൊള്ളുന്നത്‌ തൊണ്ട വേദനക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗം ആണ് .

ത്രിഫല പല രോഗങ്ങള്‍ക്കും ഉത്തമ പരിഹാര മാര്‍ഗ്ഗമാണ് .ത്രിഫല ചൂട് വെള്ളത്തില്‍ മിക്സ്‌ ചെയ്ത് ദിവസം പല തവണ കവിള്‍കൊള്ളുന്നത്‌ തൊണ്ട വേദന എളുപ്പം മാറുന്നതിന് നല്ലൊരു വഴിയാണ്.വളരെ ഗുണങ്ങള്‍ ഉള്ളതും എന്നാല്‍ അധികം ആര്‍ക്കും അറിയാത്തതും ആയ ഒരു ഔഷധം ആണ് ഇരട്ടി മധുരം .ഇരട്ടി മധുരം വെള്ളത്തില്‍ തിളപ്പിച്ച്‌ ചായ കുടിക്കുന്നതുപോലെ കുടിക്കുന്നത് തൊണ്ട വേദനയെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കും .