എന്താണ് സുകന്യ സമ്യദ്ധി യോജന? എങ്ങനെ ചേരാം?പ്രയോജങ്ങൾ എന്തെല്ലാം?

സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്. സുകന്യ സമൃദ്ധി യോജന അക്കൗണ്ട് – കൂടുതൽ വിവരങ്ങൾ അക്കൗണ്ട് കൈമാറ്റം: കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. പെൺകുട്ടി ഇന്ത്യക്കകത്ത് എവിടെ മാറിത്താമസിച്ചാലും ആ സ്ഥലത്തേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്. കുറഞ്ഞ നിക്ഷേപം: 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി 150,000 വരെ നിക്ഷേപിക്കാവുന്നതാണ്. ഒരു ധനകാര്യ വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്. അർഹതയുടെ പ്രായപരിധി പത്തു വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് അക്കൗണ്ടിന് അർഹത. 2014 ഡിസംബർ 2നാണ് ഈ പദ്ധതി തുടങ്ങിയത്.

അന്ന് 2015 ഡിസംബർ ഒന്നിനകം പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് ഒരു വർഷത്തെ ഗ്രേസ് അനുവദിച്ചിരുന്നു. അതായത് 2003 ഡിസംബർ 2 നും 2003 ഡിസംബർ ഒന്നിനും ഇടക്ക് ജനിച്ച കുട്ടികളെയും പദ്ധതിയിൽ ചേർക്കാൻ അനുവദിച്ചിരുന്നു. ഈ പദ്ധതിയിൽ ചേരാനും അത് തുടരാനും പദ്ധതിയുടെ കാലാവധിക്കകത്ത് പെൺകുട്ടി ഇന്ത്യയിൽ താമസിക്കുന്നതവണമെന്നു നിർബന്ധമുണ്ട്. അക്കൗണ്ടിലെ പേര് സുകന്യ സമൃദ്ധി പദ്ധതി പെൺകുട്ടിയുടെ പേരിലായിരിക്കണം തുടങ്ങുന്നത്. രക്ഷാകർത്താവ് പദ്ധതിയിൽ സമ്പാദ്യം നിക്ഷേപിക്കുന്ന നിക്ഷേപകൻ മാത്രമായിരിക്കും. ഒരു പെൺകുട്ടി, ഒരു അക്കൗണ്ട്. ഒരു കുട്ടിയുടെ പേരിൽ ഒരൊറ്റ അക്കൗണ്ട് മാത്രമേ തുടങ്ങാൻ കഴിയുകയുള്ളൂ. അക്കൗണ്ട് എവിടെ തുടങ്ങാം: സുകന്യാ സമൃദ്ധി അക്കൗണ്ട് പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത, വാണിജ്യ ബാങ്കുകളിലിയും തുടങ്ങാം. പണം കാഷയോ ചെക്കായോ ഡ്രാഫ്റ്റായോ നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ടിൽ മിനിമം തുക നിക്ഷേപിക്കാൻ പരാജയപ്പെട്ടാൽ വിഷമിക്കേണ്ട. കുടിശ്ശിക വന്ന തുകക്കൊപ്പം 50 രൂപ പിഴ അടച്ചു അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാവുന്നതാണ്. ആർക്കൊക്കെ നിക്ഷേപിക്കാം ?

10 വയസ് കഴിയാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. ഒരുവർഷത്തെ ഗ്രേസ് പിരിയഡ് ഈവർഷത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം 2015 ഡിസംബർ ഒന്നിന് 11 വയസ്സ് കവിയാത്തവർക്ക് പദ്ധതിയിൽ ചേരാം. 2003 ഡിസംബർ രണ്ടിനു മുമ്പ് ജനിച്ചവർക്ക് ചേരാൻ കഴിയില്ലെന്ന് ചുരുക്കം.

പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സർക്കാർ പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ്‌. സുകന്യ സമൃദ്ധി അക്കൌണ്‌ട്‌ (എസ്‌എസ്‌എ). പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി ഗവണ്മെന്റ്‌ രൂപപ്പെടുത്തിയിട്ടുളളത്‌. മറ്റൊരു ചെറുകിട സമ്പാദ്യപദ്ധതിയെന്നു വേണമെങ്കിൽ പറയാം. നിലവിലുള്ള മിക്ക നിക്ഷേപ അവസരങ്ങളെക്കാളും മെച്ചപ്പെട്ടതാണ് ഈ നിക്ഷേപ പദ്ധതി. പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ അച്ഛനമ്മമാർക്കോ രക്ഷിതാക്കൾക്കോ സുകന്യ അക്കൗണ്ടുകൾ തുടങ്ങാം. ഓരോ വർഷവും ചുരുങ്ങിയത് 1000 രൂപയിൽ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപവരെ സുകന്യ അക്കൗണ്ടിൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരുവർഷം എത്ര തവണ വേണമെങ്കിലും അടയ്ക്കാം. എല്ലാ തപാൽ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്.

Leave a Comment