എന്തിനെയെങ്കിലും ഭയക്കുന്നവരാണോ നിങ്ങൾ…? എങ്കിൽ തീർച്ചയായും ഈ കാര്യം അറിയണം.. ഒരു പക്ഷെ മറികടക്കാം ഇതിൽനിന്ന്..

എല്ലാ മനുഷ്യരിലും  ഒരു കാര്യമാണ് ഭയം.കാരണങ്ങൾ പലതാണെങ്ങിലും എല്ലാവരിലും ഭയം എപ്പൊഴെങ്ങിലുമൊക്കെ ഉടലെടുതിട്ടുണ്ടാവും. ഒരു വസ്തുവിനോടോ വ്യക്തിയോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് അകാരണഭീതി അഥവാ ഫോബിയ. അപകടകരമായ അവസ്ഥകളിൽ നിന്നും രക്ഷിക്കുവാനുള്ള ശരീരത്തിന്റെ സ്വാഭാവികപ്രവർത്തനമാണ്‌ ഭയം. എന്നാൽ ഫോബിയ എന്നു വിളിക്കുന്ന അമിതഭയം മൂലം അപകടാവസ്ഥയിൽ ശരീരം തളരുകയും യുക്തിബോധവും സ്ഥലകാലബോധവും നഷ്ടപ്പെടുകയും ചെയ്യും സ്വാഭാവിക പ്രവർത്തനമായ ഭയത്തിനു നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ കഴിയും. എന്നാൽ അമിത ഭയമാകട്ടെ നമ്മെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. നിസ്സാരമായ വസ്തുക്കളോട് പോലും ഭയമുള്ള ഒരാളെ എങ്കിലും നിങ്ങൾ കണ്ടിരിക്കാൻ സാധ്യത ഉണ്ട്. കാരണം, മനുഷ്യരിൽ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു.

പല ഫോബിയകളും നമ്മുടെ വ്യക്തി ജീവിതത്തെയോ സാമൂഹിക ജീവിതത്തെയോ കാര്യമായി ബാധിക്കുന്നവ അല്ല. എന്നാൽ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ചില ഫോബിയകൾ ഉണ്ട്. വിവാഹം കഴിക്കാൻ ഭയം, പ്രസവഭീതി, വണ്ണം കൂടുമെന്ന ഭയം, പാപിയാണെന്ന ഭയം, പരീക്ഷാഭയം അങ്ങനെ നീളുന്നു ആ നിര.ഫോബിയ എന്താണെന്ന് മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അവ തിരിച്ചറിയുവാനും ചികിത്സിക്കുവാനും തയ്യാറാകുവാൻ നമുക്ക് കഴിയണം. നൂറുകണക്കിനു  ഫോബിയകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ഫോബിയയെ കുറിച്ചുള്ള ഫോബിയ പോലും ഉണ്ടെന്നുള്ളതാണ് ഏറ്റവും കൗതുകകരം. ഫോബിയകൾ സാധാരണയായി  അഗോറ ഫോബിയ, സോഷ്യൽ ഫോബിയ, സ്‌പെസിഫിക് ഫോബിയ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഇവയും ഇവയ്ക്കുള്ളിൽ വരുന്ന, വളരെ സാധാരണമായി കാണുന്ന ചില ഫോബിയകളും ഏതൊക്കെ എന്ന് നമുക്ക് പരിചയപ്പെടാം.

തുറന്ന സ്ഥലത്ത് തനിയെ ഇരിക്കേണ്ടി വരിക, തിരക്കേറിയ ബസ്സിൽ  യാത്ര ചെയ്യേണ്ടിവരിക, ആൾക്കൂട്ടത്തിൽ അകപ്പെട്ടുപോവുക മുതലായ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന കഠിനമായ ഉത്കണ്ഠയാണ് അഗോറഫോബിയയുടെ പ്രധാന ലക്ഷണം. എല്ലാവരുടെയും കണ്ണുകൾ തന്നിലാണ് എന്ന തോന്നൽ  ഇവരുടെ ഭയം വര്ദ്ധിപ്പിക്കുന്നു.

സ്റ്റേജിൽ  കയറി സംസാരിക്കുമ്പോൾ ,ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ, മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ അങ്ങിനെ തുടങ്ങി നാലാൾ കൂടുന്നിടത്ത് പോകുന്നതിനും ആളുകളുമായി ഇടപെടുന്നതിനും മറ്റും ഉണ്ടാകുന്ന ഭയമാണ് സോഷ്യൽ ഫോബിയ.

ചില പ്രത്യേക വസ്തുക്കളോടോ സ്ഥലത്തോടോ സാഹചര്യങ്ങളോടോ ഉള്ള തീവ്രവവും അകാരണവും ആയ ഭയമാണ് സ്പെസിഫിക് ഫോബിയ.ഇത്തരത്തിലുള്ള തീവ്രഭയം അപ്രതീക്ഷിതമായി കാണുന്ന ഒരു വസ്തുവിനോടോ, ജീവിയോടോ, അകപ്പെടുന്ന സാഹചര്യത്തോടോ ഉണ്ടാകാം. വെള്ളത്തിനോട്, മൃഗങ്ങളോട്, ഉയരത്തിനോട്,എട്ടുകാലിയോട്,  ഇഴജന്തുക്കളോട്, ഇടിമിന്നലിനോട്, ഇരുട്ടിനോട്, വിമാനയാത്രയോട്‌എന്ന് തുടങ്ങി നിസാരമെന്നു മറ്റുള്ളവർക്ക് തോന്നുന്ന പലതിനോടുമാകാം.

ക്ലോസ്ട്രോഫോബിയ ,ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭീതിയാണ് ഇത്. ലിഫ്ടിനുള്ളിൽ നിൽക്കുമ്പോൾ, ഇടുങ്ങിയ ഇടനാഴികളിൽ അകപ്പെടുമ്പോൾ, അടഞ്ഞ മുറിക്കുള്ളിൽ ഒറ്റപ്പെടുമ്പോൾ, ഉണ്ടാകുന്നതാണ് ഇത്തരം ഫോബിയ.താൻ അകപ്പെട്ടു പോകുമെന്നും, രക്ഷപെടുകയില്ലെന്നും, ശ്വാസം മുട്ടുന്നതായും ഒക്കെ അപ്പോൾ തോന്നും
ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഫോബിയ ആണ് സൂഫോബിയ. മൃഗങ്ങളോടുള്ള പേടിയാണിത്. സൂഫോബിയ എന്നത് മൃഗങ്ങളോടുള്ള അമിത ഭയത്തിന്റെ പൊതുവായ പേരാണ്. ഒരോ പ്രത്യേക ജന്തുവിനോടുമുള്ള ഭയത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഭാഗത്തിൽ നിരവധി ഫോബിയകളുണ്ട്

അക്രോഫോബിയ 
,ഉയർന്ന  പ്രദേശങ്ങളോടോ ഉയരമുള്ള കെട്ടിടങ്ങളോടോ ഒക്കെയുള്ള തീക്ഷണമായ ഭയമാണിത്. പടിക്കെട്ടുകളിലൂടെയോ  കോണിയിലൂടെയോ കയറുമ്പോൾ ഇത്തരക്കാരിൽ  അകാരണമായി ഭയമുണ്ടാകും.ഉയരങ്ങളിൽ നിന്ന് താഴേക്കു നോക്കുമ്പോളാണ് ചിലര്‍ക്ക്  ഭീതി തോന്നുന്നത്.
ഇടിവെട്ടിനോടുള്ള അമിതമായ ഭയമാണിത്.ഇടി വെട്ടുമ്പോൾ തനിയെ ഇരിക്കാൻ ഇത്തരക്കാർക്ക് ഭയമായിരിക്കും. കട്ടിലിനടിയിലോ കസേരക്ക് മുകളിലോ ഒക്കെ ആകും അവരുടെ സ്ഥാനം.ഇടിവെട്ടിനോപ്പം മിന്നലിനെയും ഭയമുള്ള അവസ്ഥഅസ്ട്രാഫോബിയ എന്നറിയപ്പെടുന്നു

എയറോഫോബിയ
 , വിമാനത്തിൽ  കയറാനുള്ള പേടിയാണിത്. മോശമായ കാലാവസ്ഥയും മറ്റും മൂലം വിമാന യാത്രയില്‍ മുമ്പുണ്ടായിട്ടുള്ള ദുരനുഭവങ്ങളോ, വാർത്തകളിലും മറ്റും കേട്ട വിമാന ദുരന്തങ്ങളോ, വിമാനത്തില്‍ വെച്ച് സഹയാത്രികനുണ്ടായ ആഘാതമോ ഒക്കെയാവാം ഇത്തരം പേടി രൂപപ്പെടാനുള്ള കാരണം. വിമാനം അപകടത്തിൽ പെടുമോ എന്ന് ഇവർ ഭയപ്പെട്ടുകൊണ്ടിരിക്കും. വിമാനത്തിൽ യാത്ര ചെയ്യേണ്ട പ്രവാസികളായ പലരിലും ഉള്ളതാണ് ഈ അകാരണ ഭയം

പാരാനോർമൽ ഫോബിയ , ഭൂത,പ്രേത, പിശാചുകളെയാണ് ഇക്കൂട്ടര് ഭയക്കുന്നത്. ഇരുട്ടും നിശബ്ദതയും  ഇവർ ഭയക്കും. തന്നെ എപ്പോൾ വേണമെങ്കിലും ഇവ ആക്രമിക്കും എന്ന ചിന്ത ഇവരെ ആശങ്കപ്പെടുത്തും

രക്തം, പരിക്ക്,കുത്തിവെയ്പ്പ് തുടങ്ങിയവയെ ആണ് ഇക്കൂട്ടർക്ക് പേടി. ചിലർക്ക്  മുറിവേൽക്കുന്നത് ആണ് ഭയമെങ്കിൽ, മറ്റു ചിലര്ക്ക് ശസ്ത്രക്രിയകളെ ആവും ഭയം. രക്തത്തോടുള്ള ഭയത്തെ ഹീമൊഫൊബിയ എന്നും കുത്തിവെപ്പിനോടുള്ള ഭയത്തെ ട്രിപ്പണോഫോബിയ എന്നും  വിളിക്കുന്നു

ഏതൊക്കെ സാഹചര്യങ്ങളാണ് ഭയമുണ്ടാക്കുന്നതെന്ന് കണ്ടെത്തി അതില്ലാതാക്കാൻ  ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ആവശ്യമെങ്കിൽ ഒരു മനശാസ്ത്രവിദഗ്ധന്‍റെ സഹായം തേടുന്നതിൽ യാതൊരു മടിയും തോന്നേണ്ട കാര്യമില്ല.