എന്ന് 6 പേർക്ക് കൊറോണ. കേരളത്തിൽ അകെ കോവിഡ് ബാധിച്ചവർ 171 പേർ

സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണെന്ന് കൊച്ചിയിലെ 69കാരന്റെ മരണത്തെ കുറിച്ചു പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിൽ അകെ 171 ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

Leave a Comment