എറണാകുളത്തും കൊറോണ: ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരന് കൊറോണ സ്ഥിരീകരിച്ചു: ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ടയ്ക്ക് പിന്നാലെ എറണാകുളത്ത് മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവർ നാട്ടിലെത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾക്കും നേരിയ തോതിൽ പനിയുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ദുബായ് വഴി ശനിയാഴ്ച രാവിലെയാണു കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ അടുത്ത് ഇടപഴകിയവരെയും കണ്ടെത്തി. ഇവർ നിരീക്ഷണത്തിലാണ്. എമിറേറ്റ്സ്– 503 വിമാനത്തിലെ സഹയാത്രികർ പരിശോധനയ്ക്കെത്തണമെന്നും അറിയിപ്പുണ്ട്. എറണാകുളം മെഡിക്കൽ‌ കോളജിൽ ഐസൊലേഷനിലാണ് കുട്ടിയുള്ളത്.