നമ്മുടെ പൂര്‍വികര്‍ പലപ്പോഴും ചെറിയ ചെറിയ രോഗങ്ങള്‍ക്ക് പരിഹാരം ആയിട്ടുള്ള മരുന്നുകള്‍ കണ്ടെത്തിയിരുന്നത് പാടത്ത് നിന്നും പറമ്പില്‍ നിന്നും അടുക്കളയില്‍ നിന്നും ഒക്കെയാണ്. നാം യാതൊരുവിധ പരിഗണനയും കൊടുക്കാതെ തന്നെ പാടത്തും പറമ്പിലും വളരുന്ന പല ചെടികളും ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ളവ ആണ് ഇവയുടെ ഔഷധ ഗുണങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്ക് അറിയാമായിരുന്നു എങ്കിലും .മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുത്താല്‍ ആ മരുന്നിന്റെ ഗുണം നഷ്ടപെടും എന്ന അവരിലെ ഒരു വിശ്വാസം ആ മരുന്നുകളുടെ ഗുണങ്ങള്‍ പുതു തലമുറയിലേക്കു പകര്‍ന്നു നല്‍കുന്നതില്‍ നിന്നും പലരെയും തടയുകയും അതുവഴി പല മരുന്നുകളും അന്യധീനപെട്ടു പോകുകയും ചെയ്തു . എങ്കിലും ആയുര്‍വേദം പോലെയുള്ള പരമ്പരാഗത വൈദ്യം ഇപ്പോഴും ഇത്തരം ഔഷധങ്ങളെ ആശ്രയിക്കുന്നുമുണ്ട്.വളപ്പില്‍ കണ്ടു വരുന്ന ഇത്തരം സസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുത്തിള്‍ അഥവാ കൊടകന്‍. കൊടവന്‍ എന്നും കുടങ്ങള്‍ എന്നും ചിലര്‍ ഇതിനെ പറയുന്നു. നിലത്തു പടര്‍ന്ന് വ്യത്യസ്തമായ ആകൃതിയിലുള്ള ഇലകളോടു കൂടിയ ഈ സസ്യം സംസ്‌കൃതത്തില്‍ മണ്ഡൂകപര്‍ണി എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രഹ്മിയോടു സാമ്യമുള്ള ഇലകളാണ് ഇതിന്റേത്.മുത്തില്‍ തന്നെ രണ്ടു തരമുണ്ട്. കരി മുത്തിള്‍, വെളുത്ത മുത്തിള്‍ എന്നിവയാണ് ഇവ. ഈ സസ്യം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജന പ്രദവുമാണ്.ഇതു പല രൂപത്തിലും കഴിയ്ക്കാം. ഇതിന്റെ ഇലകളാണ് കൂടുതല്‍ ഫലപ്രദം. വെള്ളം തിളപ്പിച്ചു കുടിയ്ക്കാം, ഇലകള്‍ പച്ചയ്ക്കു ചവച്ചരച്ചും കഴിയ്ക്കാം.
നാഡികളുടെ ആരോഗ്യത്തിനു വളരെ സഹായിക്കുന്ന ഒന്നാണ് മുത്തിള്‍ .നാടികളെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് മുത്തിള്‍.ഓര്‍മ്മക്കുറവു പരിഹരിക്കുന്നതിനും ബുദ്ധി വളര്‍ച്ചക്കും ഉള്ള മരുന്നായി മുത്തിള്‍ ഉപയോഗിക്കുന്നു .ഇതിന്റെ ഇലയുടെ നീരെടുത്ത് കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നതും മുതിളിന്റെ ഇലയിട്ടു തിളപിച്ച വെള്ളം കുടിക്കാന്‍ കൊടുക്കുന്നതും ഇല ചവച്ചരച്ചു കഴിക്കുന്നതും എല്ലാം കുട്ടികളിലെ ബുദ്ധിശക്തിക്കും ഓര്മ ശക്തിക്കും നല്ലതാണു .
മുത്തിളിന്റെ ഇലക്കു കിഡ്നിയുടെ അതേ ഷേപ്പ് ആണ് .മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുത്തിള്‍ .മൂത്രത്തില്‍ കല്ല് ,മൂത്ര ചൂട് ,മൂത്രത്തില്‍ പഴുപ്പ് ഇവക്കുള്ള നല്ലൊരു പരിഹാരം ആണ് മുത്തിള്‍, കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശം പുറം തള്ളുന്നതിനുള്ള നല്ലൊരു വഴിയാണ് മുത്തിള്‍.ഹൈപ്പറൈറ്റിസ് ബിയ്ക്കു കാരണമായ വൈറസിനെ ഇതു ചെറുക്കുന്നു.മുത്തിള്‍ വേരോടെ സമൂലം കഷായം വച്ച് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണു .ഉറക്കക്കുറവ് ഉള്ളവര്‍ മുതിളിന്റെ ഇല ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനു സഹായിക്കും .
മുത്തിള്‍ ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് ബിപി നിയന്ത്രിക്കുന്നതിനും അതോടൊപ്പം ഹൃധയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു .ഇത്ര അധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഈ ചെടിയെ ആണ് നമ്മള്‍ കളകളുടെ കൂട്ടത്തില്‍ പരിഗണിക്കുന്നത് .മുത്തിള്‍ന്റെ ഇലയും അക്കിക്കറുകയുടെ പൂവും ചേര്‍ത്ത് വായിലിട്ടു ചവച്ചാല്‍ പല്ലുവേദനയ്ക്ക് ശമനം ഉണ്ടാകും.മുത്തിള്‍ന്റെ കഷായം വെച്ച്, മുത്തിള്‍ തന്നെ കല്‍ക്കമായി ചേര്‍ത്ത് ഘൃതം (നെയ്യ്) പാകം ചെയ്തു കഴിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കും.
ത്വക്-രോഗങ്ങളില്‍ മുത്തിള്‍ ഗുണപ്രദമാണ്. രക്തം ഉഷ്ണിച്ചുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ മുത്തിള്‍, കരിഞ്ജീരകം, കദംബത്തൊലി, നാടന്‍ പശുവിന്‍ നെയ്യ് എന്നിവ ചേര്‍ത്ത് ലേപനം ഉണ്ടാക്കി പുരട്ടുന്നത് ഫലപ്രദമാണ്.
കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം, മുത്തിള്‍ തന്നെ അരച്ചു കല്‍ക്കമായി, നെയ്യ് കാച്ചി ദിനവും മുടങ്ങാതെ സേവിച്ചാല്‍ ശരീരശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും.
മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീരോ, മുത്തിള്‍ ഇട്ടു കാച്ചിയ വെളിച്ചെണ്ണയോ പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ മാറും, വ്രണങ്ങള്‍ ശമിക്കും.കുടങ്ങല്‍ അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണ്, കുടല്‍പ്പുണ്ണ് എന്നിവ ശമിക്കും