ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇതു ചെയ്യാം കണ്ടു നോക്കു.. വീട്ടിൽ സുരക്ഷാ അലാറം ഉണ്ടാക്കാം

കള്ളന്മാരെ ഭയന്ന് ഉറക്കം തന്നെ നഷ്ട്ടപെട്ടവർ ഏറെയാണ് നമ്മുടെ സമൂഹത്തിൽ . നമ്മുടെ ജീവനും സ്വത്തിനും ഇവർ ഭീഷണി ഉയർത്തുന്നുണ്ട് . പലപ്പോഴും കുറ്റകൃത്യങ്ങൾ നടന്നു കഴിഞ്ഞാതിനു ശേഷമാണു പോലീസിന് പോലും ഇടപെടാൻ കഴിയുന്നത് . അതുകൊണ്ട് തന്നെ നമ്മുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്യത്തിൽ വലിയ പങ്കു നമ്മുടേത് തന്നെയാണ്. രോഗം വന്നു ചികില്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണ് എന്നാണല്ലോ . നമ്മളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഒരു ആന്റി തെഫ്‌റ് അലാറം നിർമിക്കുന്ന രീതിയാണ് ഇവിടെ വിവരിക്കുന്നത്

. ഇങ്ങനെ സിസ്റ്റം നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങാൻ പണം വളരെ അതികം ചെലവാക്കേണ്ടി വരും എന്നാൽ വളരെ സിംപിൾ ആയിട്ടു കുറഞ്ഞ ചിലവിൽ അത് വീട്ടില്തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ് . ഇതിനായി നമുക്ക് വേണ്ടി വരുന്ന വസ്തുക്കൾ ഇവയാണ് DC ബെൽ , PIR മൊഡ്യൂൾ , 5 വോൾട്ട് റിലേ , bc547 ട്രാൻസിസ്റ്റർ , IN 4007 , ഡയോഡ് , 1 കെ റെസിസ്റ്റർ , 9 വി ബാറ്ററി , 9 V ബാറ്ററി ക്ലിപ്പ് , ഫൈബർ ബോക്സ് (കേസ്) . ഈ സാധനങ്ങൾ എല്ലാം തന്നെ ഇലക്രോണിക് ഷോപ്പുകളിൽ സുലഭമായി ലഭിക്കുന്നവയാണ് , വിലയും കുറവാണു . ഇത്രയും വസ്തുക്കൾ ഉണ്ടെങ്കിൽ സെക്യൂരിറ്റി അലാറം നിർമിക്കാം . നിർമിക്കുന്ന രീതി വളരെ വെക്തമായി വിഡിയോയിൽ കാണിക്കുന്നുണ്ട് .

വീഡിയോ കണ്ടു നമുക്ക് ഇതു വളരെ എളുപ്പത്തിൽ നിർമിക്കാവുന്നതാണ് . അലാറം നിർമിച്ചു കഴിഞ്ഞാൽ നാം അത് വാതിലിന്റെയോ ഗേറ്റിന്റെയോ അടുത്ത് കൊട് ഓൺ ആക്കിയ വെക്കുകയാണെങ്കിൽ ആരെങ്കിലും അവിടെ വരുകയാണെങ്കിൽ ഈ സിസ്റ്റത്തിൽ ഉള്ള സെൻസർ വഴി മനസ്സിലാക്കുകയും ഉടൻ തന്നെ അലാറം ബെൽ ശബ്‌ദിക്കുകയും ചെയ്യും . അത് കൊണ്ട് തന്നെ നമ്മൾ അറിയാതെ ഒരാൾക്കും നമ്മുടെ വീട്ടിലോ മറ്റോ കയറാൻ കഴിയില്ല . വീടുകളിൽ മാത്രമല്ല നമ്മുടെ ബിസിനെസ്സ് സ്ഥാപനങ്ങളിലും അതിന്റെ സംരക്ഷണത്തിനായി നമുക്ക് ഇത് നിർമിച്ചു വെക്കാവുന്നതാണ് . വളരെ ഉപകാരപ്രദമായ ഈ  നിങ്ങൾ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കു .