വര്‍ത്തമാന കാലത്തെ സാഹചര്യങ്ങള്‍ മനുഷ്യനില്‍ ആരോഗ്യത്തെ കുറിച്ചുള്ള വേവലാതികള്‍ സൃഷ്ടിച്ചിരിക്കുന്നു. നമ്മുടെ അശ്രദ്ധ തന്നെയാണ് നമ്മളെ രോഗികളാക്കിമാറ്റുന്നത്. ചലിക്കാനുള്ള നമ്മുടെ ശരീരത്തെ നമ്മള്‍ അതിനു യോജിച്ച രീതിയില്‍ ചലിപ്പിക്കാതാവുമ്പോള്‍ ശരീരം തന്നെ ആ അവയവങ്ങളെ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിക്കും. അവിടെ നിന്നാണ് രോഗങ്ങളുടെ തുടക്കവും. അനാരോഗ്യകരമായ ജീവതിരീതിയാണ് എല്ലാ രോഗങ്ങളുടേയും ഹേതു എന്നു തിരിച്ചറിവിലെത്തുക. ഇതാ ചില നിര്‍ദ്ദേശങ്ങള്‍
ഭക്ഷണ രീതി ശ്രദ്ധിക്കുക
ഒരു ദിവസം മൂന്ന് തവണയും നാലു തവണയുമെല്ലാം ഭക്ഷണം കഴിക്കുന്നതിനു പകരം വിവിധ തരം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അതിന്റെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തോട് ആര്‍ത്തികാണിക്കുന്നതും പട്ടിണികിടക്കുന്നതും ഒഴിവാക്കുക.
ചെറിയ അളവില്‍ കഴിക്കുക
ഹോട്ടലുകളില്‍ നിന്നും മറ്റും നിങ്ങള്‍ വാങ്ങുന്ന നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ പലതും നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാവാം. അതിനാല്‍ കഴിക്കുന്ന ഇഷ്ട ഭക്ഷണങ്ങള്‍ വളരെ കുറച്ച് മാത്രം കഴിക്കാന്‍ ശ്രമിക്കുകയും, പങ്കുവെക്കുകയും ചെയ്യുക.
ജീവിത രീതി മെച്ചപ്പെടുത്തുക
പകലുറക്കം ഒഴിവാക്കുക; പകരം രാത്രി ഏഴോ ഒമ്പതോ മണിക്കൂര്‍ ഉറങ്ങുക. ഭക്ഷണം ആസ്വദിച്ച് പതുക്കെ കഴിക്കുക. വീട്ടില്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ മാത്രം കരുതുക. ഫാസ്റ്റ് ഫുഡുകളില്‍ നിന്നും അകന്നു നില്‍ക്കുക. ഭക്ഷണത്തോടുള്ള മോഹം വളര്‍ത്തിയെടുക്കുന്നതിനു പകരം. കൂട്ടുകാരോടും വീട്ടുകാരോടും സംസാരിച്ചിരിക്കുകയോ, തമാശകള്‍ പറയുകയോ വായിക്കുകയോ ചെയ്യാം.
പുകവലി, മദ്യപാനം അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക
ലഹരി പദാര്‍ത്ഥങ്ങള്‍ ശരീരത്തെ അതിവേഗം രോഗങ്ങള്‍ക്ക് അടിമയാക്കും. അതിനാല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും. ഉപയോഗിക്കുന്നവര്‍ അത് അവസാനിപ്പിക്കുകയും ചെയ്യുക. പകരം യോഗ, വ്യായാമം വായന തുടങ്ങിയവ ശീലമാക്കുക.
എല്ലാ വര്‍ഷവും രക്തസമ്മര്‍ദ്ദം പരിശോധിക്കുക
ഹൃദ്രോഗം, ഡയബറ്റീസ് , ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചില തരം അര്‍ബുദം എന്നിവ മനസ്സിലാക്കാന്‍ ഈ പരിശോധനയിലൂടെ സാധിക്കും.
ആവശ്യമില്ലാതെ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക
ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. കഴിയുന്നതും മരുന്നുകളെ അവഗണിക്കാന്‍ ശ്രമിക്കുക.
ചര്‍മ്മം സംരക്ഷിക്കുക
ധാരാളം വെള്ളം കുടിക്കുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക. അമിത സൂര്യപ്രകാശമേല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക, മെഡിറ്റേഷന്‍, വ്യായാമം അടക്കമുള്ള ആരോഗ്യകരമായ വഴികള്‍ തേടുക.
ദിവസേന വ്യയാമം ചെയ്യുക
വ്യായാമം ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയേണ്ടതില്ലല്ലോ. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്നു. കൂടാതെ, അമിത ഭാരം, രക്തസമ്മര്‍ദ്ദം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്.
നന്നായി ഉറങ്ങുക
ഉറക്കം ശരീരത്തിന് അത്യാവശ്യമാണ്. ഉറക്കത്തിന്റെ അതുകൊണ്ടുതന്നെ രാത്രി സമയങ്ങളില്‍ കൃത്യമായ സമയത്തുറങ്ങുകയും പരമാവധി ഒമ്പത് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുകയും ചെയ്യുക. പകലുറക്കം ഒഴിവാക്കുക.