ഒരുപാട് തക്കാളികൾ ചെടികളിൽ ഉണ്ടാകാൻ ഈ സൂത്രങ്ങൾ ഉപയോഗിക്കൂ..

നല്ല വിത്തുകള്‍ തിരഞ്ഞെടുത്തു കൃഷി ചെയ്യാന്‍ ശ്രമിക്കുക്ക. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് തുടങ്ങിയവ നമുക്ക് പറ്റിയ വിത്തുകളാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇനങ്ങളാണ് ഇവ. തക്കാളി വിത്തുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല, സീഡ് അതോറിറ്റി, വി.എഫ്.പി.സി.കെ, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ ഇവ വഴി ലഭ്യമാണ്. കടയില്‍ നിന്നു വാങ്ങിയ തക്കാളിയുടെ അരികള്‍ കഴിവതും ഒഴിവാക്കുക, ഹൈബ്രിഡ് ഇനങ്ങള്‍ ആണെങ്കില്‍ വലിയ വിളവു അവയില്‍ നിന്നും ലഭിക്കില്ല.

സൂര്യപ്രകാശം നന്നായി ലഭിക്കണം, മെച്ചപ്പെട്ട വിളവു ലഭിക്കാന്‍ ഇത് സഹായിക്കും. തക്കാളി കൃഷിയിലെ പ്രധാന രോഗങ്ങള്‍ ആണ്, മുകളില്‍പ്പറഞ്ഞ വാട്ട രോഗം. വെളുത്ത നിറത്തിലുള്ള ഈച്ചയുടെ ആക്രമണം ഇതില്‍ കൂടുതലാണ്. മഞ്ഞക്കെണി അതിനായി ഉപയോഗിക്കാം.

പൂക്കള്‍ കൊഴിഞ്ഞു പോകുക, മഞ്ഞ നിറത്തില്‍ ഉണങ്ങി കായ ആകാതെ നഷ്ട്ടപ്പെടുക. Thakkali കൃഷിചെയ്യുന്ന ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു വിഷയമാണിത് (ചിത്രം നോക്കുക). സൂഷ്മമൂലകങ്ങളുടെ അഭാവം ആണ് ഇതിനു കാരണം. ഇവിടെ ഇത്തിരി അജൈവം ആകാം, ഏതെങ്കിലും മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റ് നല്‍കിയാല്‍ കായ കൊഴിഞ്ഞുപോകല്‍ നിയന്ത്രിക്കാന്‍ സാധിക്കും. കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ ഇത്തരം മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റുകള്‍ പുറത്തിറക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ് – കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമായ ഒന്നാണ് ” വെജിറ്റബിള്‍ മാജിക്

1. ഏറ്റവും നല്ല വിത്തുകള്‍ നോക്കി വാങ്ങുക. നന്നായി വിളഞ്ഞ് പഴുത്ത് പാകമായ തക്കാളിയുടെ വിത്തുകള്‍ മാത്രമേ ഉപയോഗിക്കാവൂ. നല്ല ആരോഗ്യമുള്ള തൈകളും വാങ്ങാന്‍ കിട്ടും. 

2. തക്കാളിക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. എത്ര വെള്ളവും വളവും ലഭിച്ചാലും ചെടി തണലത്താണുള്ളതെങ്കില്‍ കായ്കള്‍ കുറവായിരിക്കും.

3. തക്കാളിക്ക് നല്ല പോലെ വെള്ളം ആവശ്യമുണ്ട്. ചെടിയുടെ അടിഭാഗത്ത് ഈര്‍പ്പം നിലനില്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല.

4. ചെടിക്ക് രാവിലെയും വൈകുന്നേരവും നനയ്ക്കണം. രാവിലെ നനയ്ക്കുമ്പോള്‍ ഇലകളില്‍ക്കൂടി നനച്ചു കൊടുക്കണം.

5. ജൈവവളം നല്‍കാം. ഏകദേശം 15 ദിവസം കൂടുമ്പോള്‍ മണ്ണ് ഇളക്കി ഏതാണ്ട് 50 ഗ്രാം ജൈവവളം നല്‍കാം. വളമിട്ടാല്‍ ധാരാളം വെള്ളവും നല്‍കണം

6. ചെടിച്ചട്ടിയിലാണ് നടുന്നതെങ്കില്‍  ഒരു കമ്പോ പി.വി.സി പൈപ്പോ ചട്ടിയില്‍ വെക്കണം. ചെടി വളരുന്നതിനനുസരിച്ച് കെട്ടിക്കൊടുത്തില്ലെങ്കില്‍ ചെടി ഒടിഞ്ഞു പോകും. 

തക്കാളി കൃഷിയിലെ പ്രധാന ഭാഗം സസ്യ സംരക്ഷണമാണ്. വേഗം നശിച്ചുപോകാന്‍ സാധ്യതയുള്ള ചെടിയാണിത്. പ്രധാനമായും തക്കാളിയെ ബാധിക്കുന്ന കീടങ്ങള്‍ ഇവയാണ്.

വാട്ടരോഗം അകറ്റാന്‍ പഞ്ചഗവ്യം തയ്യാറാക്കാം- ഏഴ് കിലോ പശുവിന്‍ ചാണകം, 10 ലിറ്റര്‍ ഗോമൂത്രം, മൂന്നു ലിറ്റര്‍ പശുവിന്‍ പാല്, രണ്ടു ലിറ്റര്‍ തൈര്, ഒരു ലിറ്റര്‍ നെയ്യ്, മൂന്നു ലിറ്റര്‍ കരിക്കിന്‍ വെള്ളം, മൂന്നുകിലോ ശര്‍ക്കര, യീസ്റ്റ്, നന്നായി പഴുത്ത പഴം 12 എണ്ണം, 10 ലിറ്റര്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

80 ലിറ്റര്‍ കൊള്ളുന്ന പ്‌ളാസ്റ്റിക് കണ്ടെയ്‌നറില്‍വെച്ച് ചാണകവും നെയ്യും നന്നായി കുഴച്ച് ദിവസവും രാവിലെയും വൈകിട്ടും കുഴയ്ക്കല്‍ തുടര്‍ന്ന് മൂന്നുദിവസം കഴിഞ്ഞ്  ഇതില്‍ ഗോമൂത്രവും വെള്ളവും ചേര്‍ത്ത് വെക്കണം.

ദിവസവും മിശ്രിതം നന്നായി ഇളക്കുക. 15 ദിവസത്തിനുശേഷം ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി അടച്ചുവെക്കണം. വീണ്ടും 30 ദിവസം കഴിഞ്ഞ് അടച്ചുവെച്ച മിശ്രിതം അരിച്ച് സത്തെടുക്കണം. ഈ സത്ത് പത്തിരട്ടി നേര്‍പ്പിച്ചതില്‍ തക്കാളിത്തൈകളുടെ വേര് മുക്കിവെക്കാം. ചെടിയുടെ ചുവട്ടില്‍ ഒഴിക്കുമ്പോളാണ് കൂടുതല്‍ ഫലം ലഭിക്കുന്നത്‌.

Leave a Comment