ഒരു കൊച്ചു സൂത്രം കൊണ്ടു കറ്റാർവാഴയെ വലുതാക്കാം..

കറ്റാർവാഴ കൊണ്ടുള്ള ഉപയോഗങ്ങൾ അനവധിയാണ്. ശരീര സൗധര്യ വർദനവിനും ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്കും കറ്റാർവാഴ ഉപയോഗിക്കുന്നത് വളരെ നല്ലതാണു. മുഖത്ത് ഇടാനും, മുടിയിൽ ഇടാനും, പോരാത്തതിന് ജ്യൂസ് ആക്കി കുടിക്കുന്നതിനുമെല്ലാം എല്ലാം കറ്റാർവാഴ വളരെ ഗുണകരമാണ്, എന്നാൽ ഇന്ന് കറ്റാർ വാഴ കിട്ടാനില്ലാത്ത മാറികൊണ്ടിരിക്കുകയാണ്. മാർക്കറ്റിൽ അത്യാവശ്യം വില കൊടുത്താൽ വാങ്ങാൻ പറ്റുമെങ്കിലും, വീട്ടിൽ തന്നെ വളർത്തുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെയാകുമ്പോൾ നമുക്ക് ആവശ്യമുള്ള സമയങ്ങളിൽ ഇതു പാറിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. പലരും വീടുകളിൽ ഇതു കൃഷിചെയ്യാൻ നോക്കിയെങ്കിലും അതു വേണ്ടവിധം ഫലം കിട്ടുന്നില്ല എന്ന് പറയാറുണ്ട്.

എന്നാൽ ഒരു തൈയിൽ നിന്ന് തന്നെ ഒരുപാട് കറ്റാർവാഴ പൊടിച്ചു വരാൻ ഒരു വിദ്യ ഉണ്ട് ഇതിനു വേണ്ടി അധികം കഷ്ടപ്പെടേണ്ട ആവശ്യവും ഇല്ലതാനും.ഇതിനായി വേണ്ടത് നല്ല വായ വട്ടവും അത്യാവശ്യം താഴ്ച ഉള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുന്നതാണ് നല്ലത് അതിൻറെ അടിയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നാലോ അഞ്ചോ തുള ഇട്ടു കൊടുക്കണം അതിനുശേഷം സാധാ മണ്ണും ചകിരിച്ചോറും മിക്സ് ചെയ്തു അതിലേക്ക് ഇടാവുന്നതാണ്, ഈ ബക്കറ്റിൽ ആണ് കറ്റാർവാഴയുടെ തൈ നടുന്നത്. ഇനി കറ്റാർവാഴക്ക് വളത്തിനായി നേന്ത്രപ്പഴത്തിന്റെ തൊലി നല്ലതുപോലെ ഉണക്കിയതും, മുട്ടത്തോടും ആണ് വേണ്ടത്.

ഇതിൽ തൊലി ചെറിയ കഷണങ്ങളായി മുറിച്ച് അതിൻറെ കൂടെ മുട്ടത്തോട് പൊടിച്ചു മിക്സ് ചെയ്യുക, ഇത് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ബക്കറ്റിലാക്കി മണ്ണിൽ ഇട്ട് നല്ലതുപോലെ കൂട്ടിയോജിപ്പിച്ചത്തിന് ശേഷം കറ്റാർവാഴയുടെ ഒരു തൈ അതിലേക്കു നട്ടുകൊടുക്കാം. ശേഷം അതിലേക്ക് വെള്ളമൊഴിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്തു കറ്റാർവാഴ നട്ടു കൊടുത്താൽ ഒരു മാസം കഴിയുമ്പോൾ തന്നെ അതിൽനിന്നും പുതിയ തണ്ടുകൾ പൊടിച്ചു വരും ഇങ്ങനെ ഒരുപാട് തണ്ടുകൾ ആകുമ്പോൾ ഈ പറഞ്ഞ രീതിയിൽ തന്നെ അതിൽനിന്നും തണ്ടുകൾ വേർതിരിച്ചെടുത്തു മറ്റു ബക്കറ്റുകളിലാക്കി നടാവുന്നതാണ്.

നേന്ത്രപ്പഴത്തിന്റെ തൊലിയും മുട്ടത്തോടും ഉള്ളതിനാൽ ഇതിൽ കുറെ നാളത്തേക്ക് വളം ഒന്നും ഉപയോഗിക്കേണ്ട ആവശ്യമുണ്ടാകുന്നില്ല , എന്നാലും വേണമെങ്കിൽ നിങ്ങൾക്ക് ഈ വിധത്തിൽ വളം തയ്യാറാക്കി മാസത്തിൽ ഒരിക്കൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെയൊരു രീതി നിങ്ങൾ കറ്റാർവാഴ നടുന്നത് പിന്തുടർന്നാൽ ഇഷ്ടംപോലെ കറ്റാർവാഴ നമുക്ക് വീട്ടിൽ തന്നെ കൃഷിചെയ്തു ഉപയോഗിക്കാവുന്നതാണ്. ഇതു ചെയ്യുന്ന വിധം വീഡിയോ കണ്ടു കൂടുതൽ മനസിലാക്കാം. ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു.