ഒരു പുതിയ ജീവിതം തുടങ്ങുന്നതിന് മുൻപുള്ള ഒരുക്കങ്ങൾ

ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ തന്നെ മാതാപിതാക്കൾ പണം ഉറുമ്പ് കരുതിവയ്കുന്നത് പോലെ മാറ്റിവെക്കുന്നു, അവരുടെ കല്യാണത്തിനായ്. അങ്ങനെ കഷ്ട്ടപെട്ട് കടമെടുത്തു ആർഭാടമായി കല്യാണം കഴിഞ്ഞു, മധു വിധു തീരുന്നതിനു മുൻപേ ദമ്പതികൾ കോടതി വരാന്തയിൽ കാത്തിരിപ്പായി, വിവാഹമോചനത്തിന് ! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വിവാഹത്തിൽ നാം മുന്‍ഗണന കൊടുക്കേണ്ടത് ദമ്പതികൾക്കാണ്, അവരുടെ മനചേർച്ചക്കാണ് അല്ലാതെ  ബാഹ്യമായ ആർഭാടങ്ങൾക്കല്ല.

ഒരു  വിവാഹജീവിതം വിജിയിക്കണമെങ്കിൽ ഈ 4 കാര്യങ്ങൾ കൂടിയേ തീരു. 

1. സ്‌നേഹം- ഭാര്യ ഭർത്താക്കൻമാർ തമ്മിലും കുടുംബങ്ങൾ തമ്മിലും സ്‌നേഹം ഉണ്ടാകണം. 

2. ക്ഷമ- പരസ്പരം ക്ഷമ ചോദിക്കാനും, ക്ഷമിക്കാനും ഉള്ള കഴിവ് രണ്ടുപേര്‍ക്കും ഉണ്ടാകണം. 

3. പ്രോത്സാഹനം- പങ്കാളിച്ചെയ്ത  കൊച്ചു കാര്യങ്ങളെ പോലും പ്രശംസിക്കാൻ മടിക്കണ്ട. 

4. യോജിപ്പ്-  പരസ്പരം യോജിച്ചു പോകാൻ പരമാവധി ശ്രമിക്കുക.

മാറ്റിനിർത്തേണ്ടവ

 1. പിടിവാശികൾ 

2. താരതമ്മ്യപ്പെടുത്തൽ 

3. അസംതൃപ്തികൾ വിവാഹ ജീവിതത്തിനു  മുൻപുതന്നെ പങ്കാളിയുമായി  തുറന്നു സംസാരിക്കുക.

“ജീവിതം സുന്ദരമാണ് അതു ആസ്വദിയ്ക്കാൻ  ഒരു നല്ല മനസ്സ് നിങ്ങൾക്കുണ്ടങ്കിൽ “

അനു @ Info Desk