നാരങ്ങയും ഒലിവ് ഓയിലും ശരീരത്തിന് വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് .ശരീരത്തിലെ വിഷാംശം പുറം തള്ളി ആരോഗ്യം മെച്ചപെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങയും ഒലിവ് ഓയിലും .ഇത് കഴിക്കുന്നത് ഉന്മേഷം പ്രദാനം ചെയുകയും ചെയുന്നു .വിടമിന്‍ സീ,പൊട്ടാസ്യം,വിടമിന്‍ ബി6,വിടമിന്‍ എ,നിയാസിന്‍ തയാമിന്‍,ഫോലറ്റ്,കോപര്‍,അയന്‍,പാന്റോതനിക് ആസിഡ്,സിങ്ക്,മഗ്നീസിയം,ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങയും ഒലിവ് ഓയിലും ശരീരത്തിന് വളരെ അധികം ഗുണങ്ങള്‍ പ്രധാനം ചെയുന്നു.
ഒലിവ് ഓയില്‍ ഹൃദയാരോഗ്യം സംരക്ഷണ കാര്യത്തില്‍ പേരുകേട്ട ഒന്നാണ് .അതുപോലെ തന്നെയാണ് നാരങ്ങയും അപ്പോള്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപെടുതുകയും കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുകയും ചെയുന്നു .ശരീരത്തില്‍ പല വിധത്തില്‍ വിഷാംശം ടോക്സിന്‍ ആയി അടിഞ്ഞു കൂടുന്നത് പതിവാണ് എന്നാല്‍ നാരങ്ങയും ഒലിവ് ഓയിലും കൂടെ മിക്സ് ചെയ്തു കഴിക്കുന്നത് ശരീരത്തില്‍ ടോക്സിന്‍ അടിഞ്ഞു കൂടുന്നത് തടയുന്നതിനും ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ടോക്സിന്‍ പുറം തള്ളുന്നതിനും സഹായിക്കുന്നു .
ഒലിവ് ഒയിലിലും നാരങ്ങയിലും ധാരാളമായി ആന്റി ഒക്സിടന്റ്റ് അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് രക്തം ശുദ്ധി ആക്കുന്നതിനും ദഹനം എളുപ്പം ആക്കുന്നതിനും സഹായിക്കുന്നു .
ദിവസവും കിടക്കുന്നതിനു മുന്‍പോ അല്ലങ്കില്‍ രാവിലെ ഉണര്‍ന്ന ഉടനെയോ ഒലിവ് ഓയിലും നാരങ്ങയും മിക്സ് ചെയ്ത് കഴിക്കുന്നത് മലബന്ധം തടയുന്നതിനും നല്ല ശോധന ലഭിക്കുന്നതിനും സഹായിക്കുന്നു .ഇത് നല്ലൊരു വേദന സംഹാരി കൂടിയാണ് സന്ധിവേധന ഉള്ളവര്‍ നാരങ്ങയും ഒലിവ് എണ്ണയും മിക്സ് ചെയ്തു കുടിക്കുന്നത് സന്ധി വേദനയെ തടയും .രാവിലെ വെറും വയറ്റില്‍ നാരങ്ങയും ഒലിവ് ഓയിലും മിക്സ് ചെയ്ത് ദിവസവും കഴിക്കുന്നത് പിതാശയ കല്ല് വരുന്നതിനെ തടയും .
ഒലീവ് ഓയിലിനൊപ്പം ചെറുനാരങ്ങാനീരും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞതും 1 ടീസ്പൂണ്‍ ഒലീവ് ഒായിലും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക.ഒലീവ് ഓയീല്‍ സ്ത്രീകളില്‍ ഈസ്ട്രജന്‍, പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍, ഉല്‍പാദനത്തിനു സഹായിക്കുന്നു.ഇതു കൊണ്ടു തന്നെ സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് ജീവിതത്തിന് ഇത് ഏറെ നല്ലതാണ്. നല്ലൊരു അഫ്രോഡിയാസിക് ഓയിലാണിത്. സെക്‌സ് താല്‍പര്യങ്ങള്‍ ഉണര്‍ത്താനും പുരുഷന്മാരില്‍ ഉദ്ധാരണത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.
പ്രമേഹ രോഗികള്‍ക്ക് ഏറെ ഫലപ്രദമായ ഒന്നാണ് ഒലീവ് ഓയില്‍. മറ്റേത് ഓയിലിനേക്കാളും ഫലപ്രദമായ ഒന്നാണിത്. ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ലിപോപ്രോട്ടീന്റെ അളവ് കുറയ്‌ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇന്‍സുലീന്റെ സംവേദന ക്ഷമത ഉയര്‍ത്തുകയും ചെയ്യും.ചര്‍മത്തിന്റെ ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്.
ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍, ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുന്നു. മുടിയ്ക്കും ഏറെ ഗുണകരമാണ് ഇതിലെ ആരോഗ്യകരമായ ഘടകങ്ങള്‍. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം ഫലപ്രദം.