കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം. കൊലപാതകി അമ്മ തന്നെ. ശരണ്യ കസ്റ്റഡിയിൽ

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മ ശരണ്യ തന്നെയെന്ന് പൊലീസ്. ശരണ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കുഞ്ഞിന്റെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നരവയസ്സുകാരനെ പുലർച്ചെ 2.30 ന് കുഞ്ഞിനേയും എടുത്തു ശരണ്യ കടൽത്തീരത്തേക്ക് പോയ ശരണ്യ കുഞ്ഞിനെ കടൽ ഭിത്തിക്കായുള്ള കോണ്ക്രീറ്റ് പാളികളിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു.

കുഞ്ഞിന്റെ മൂര്‍ദ്ധാവില്‍ ക്ഷതമേറ്റിട്ടുണ്ട്. ഇത് മരണകാരണമാകുന്നതാണെന്നാണ് റിപ്പോര്‍ട്ട്. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്. പുലര്‍ച്ചെ 6.20 നാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത്. ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പ്രണവ് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്.സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുഞ്ഞിന്റെ അമ്മയുടെ ബന്ധു രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു

കുഞ്ഞിനെ കാണാതായ സമയത്ത് മാതാപിതാക്കള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലിസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. അമ്മ ശരണ്യയുടെ വസ്ത്രത്തിൽ കടൽ വെള്ളത്തിന്റെ അംശം അടങ്ങിയതായി റിപ്പോർട്ട് ലഭിച്ചു. തുടർന്ന് നടത്തിയ കൂടുതൽ ചോദ്യം ചെയ്യലിലാണ്‌ ശരണ്യ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്.