കരളിന്റ ആരോഗ്യം വളരെ പ്രധാനമാണ്. കാരണം ശരീരം വൃത്തിയാക്കുന്നതടക്കമുള്ള പല കര്‍മങ്ങളും ചെയ്യുന്നത് കരള്‍ തന്നെയാണ്. കരള്‍ പണിമുടക്കിയാല്‍ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും അവതാളത്തിലാകുമെന്ന് ചുരുക്കം.
ശരീരം ആകെ വൃത്തിയാക്കുന്ന കരള്‍ വൃത്തിയാക്കാനും ചില ഭക്ഷണങ്ങളുണ്ട്. ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ലിവറില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ ഇത് ഫാറ്റി ലിവര്‍ സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് വഴിയൊരുക്കുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തവിടു കളയാത്ത ധാന്യങ്ങള്‍ കഴിയ്ക്കുകയെന്നത്. ഇതിലെ വൈറ്റമിന്‍ ബി കൊഴുപ്പ് പെട്ടെന്ന് അലിയിച്ചു കളയാന്‍ സഹായിക്കുന്നു.
ഒലീവ് ഓയില്‍ കരള്‍ വൃത്തിയാക്കുന്ന ഒരു എണ്ണയാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കരളില്‍ കൊഴുപ്പടിഞ്ഞു കൂടാതെ സഹായിക്കും.
വെളുത്തുള്ളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷ്യവസ്തു തന്നെ. ഇതിലെ അലിസിന്‍, സെലെനിയം എന്നിവ ലിവര്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു.
ആപ്പിള്‍ നേരിട്ട് കരള്‍ വൃത്തിയാക്കുന്നില്ല. എന്നാല്‍ ഇതിലെ പെക്ടിന്‍ വയറ്റിലെത്തുന്ന ഭക്ഷണങ്ങളിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അങ്ങനെ ഇത് കരളില്‍ വിഷാംശം എത്തുന്നത് തടയുന്നു.
ബ്രൊക്കോളി, കോളിഫഌവര്‍ പോലുള്ള ഭക്ഷണങ്ങള്‍ ഗ്ലൂക്കോസിനോലേറ്റ് അടങ്ങിയതാണ്. ഇത് ലിവര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിക്കും.
ബീറ്റ്‌റൂട്ടിലെ ഫ്‌ളേവനോയ്ഡുകള്‍ കരളിന് എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശക്തി നല്‍കും.
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഗ്ലൂട്ടാത്തിയോണ്‍ അടങ്ങിയ ഒന്നാണ്. ഇത് കരള്‍ വൃ്ത്തിയാക്കാന്‍ സഹായിക്കും.
പച്ചിലക്കറികളില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം വലിച്ചെടുക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ സി കലര്‍ന്ന ഭക്ഷണങ്ങള്‍ക്ക് കരള്‍ വൃത്തിയാക്കാനുള്ള കഴിവുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും.
മുഴുവന്‍ മല്ലി രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ആ വെള്ളം കുടിയ്ക്കുക. ശരീരത്തിലെ വിഷാംശം വലിച്ചെടുക്കാന്‍ ഇതിന് സാധിക്കും.
മഞ്ഞളിന് വിഷത്തെ ചെറുത്തു നില്‍ക്കാന്‍ കഴിവുണ്ട്. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും.
അമോണിയയാണ് കരളിനെ കൂടുതലായി ബാധിക്കുന്നത്. വാള്‍നട്ടിലെ ആര്‍ഗിനൈന്‍ എന്ന അമിനോ ആസിഡ് കരളിനെ വിഷാംശം നീക്കി കരള്‍ വൃത്തിയാക്കുന്നു.
ഗ്രീന്‍ ടീയും നല്ലതു തന്നെ. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കരള്‍ വൃത്തിയാക്കാന്‍ സഹായിക്കും.
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ഗ്ലൂട്ടാത്തിയോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിയ്ക്കാം.
കരളിന്റെ എൻസൈം ആയ SGPT നോർമൽ ആക്കുവാൻ ഒലിവ് ഓയിലും ബദാമും മത്തി പോലുള്ള മത്സ്യങ്ങളും നല്ലതാണ് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.. എന്നാൽ നിങ്ങളുടെ SGPT വല്ലാതെ ഉയർന്നാൽ അത് നോർമൽ ആക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ കൂടിയുണ്ട്.. ഷെയർ ചെയ്യുക.. ഇത് ഒരുപാടുപേർക്ക് ഉപകരിക്കുന്ന ഒരു അറിവാണ് liver enzyme For Appointments Please Call 90 6161 5959