“കരൾ നൽകാൻ ഉമ്മ തയാർപക്ഷേ 25 ലക്ഷം വേണം” ഇങ്ങനെ പോസ്റ്റ് ഇട്ട ഒരു ദിവസത്തിനുള്ളിൽ ആവശ്യത്തിനുള്ള സംഖ്യ ലഭിച്ചു.. അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് അറിയിപ്പ്. വീണ്ടും താരമായി ഫിറോസ് കുന്നുംപറമ്പിൽ

ഇന്നലെയാണ് സമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കരളിന്റെ പ്രവർത്തനം 85 ശതമാനവും നിലച്ച് ജീവനുവേണ്ടി മല്ലിടുന്ന 20കാരിയുടെ ദുരവസ്ഥ വ്യക്തമാക്കിയത്. പെൺകുട്ടിയുടെ ഉമ്മ കരൾ പകുത്ത് നൽകാൻ തയാറാണെന്നും ചികിൽസയ്ക്ക് ആവശ്യമായ 25 ലക്ഷം രൂപ കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ലെന്നും. ഇതേ തുടർന്നാണ് സഹായം ചോദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നത്. എന്നാൽ അവിശ്വസനീയമാവും വിധം ലോകത്തെമ്പാടുമുള്ള നല്ല മനസ്സുകളുടെ കനിവ് കൊണ്ട് ഒരു ദിവസത്തിനകം തന്നെ ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിക്കാനായത്. തുടർന്ന് ആ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വായിക്കാം..