മലയാളികളുടെ അടുക്കളയിലെ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകം ആണ് കറിവേപ്പില , നിറയെ ഔഷധ ഗുണങ്ങൾ ഉള്ള ഒരു സസ്യം ആണ് കറിവേപ്പില . നമ്മൾക്ക് ആവശ്യം ഉള്ള കറിവേപ്പില നമ്മുക് നമ്മുടെ അടുക്കള തോട്ടത്തിൽ തന്നെ വിളയിച്ചു എടുക്കാവുന്നതാണ് . പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ അലസ മനോഭാവം ആണ് എല്ലാത്തിനും കാരണം , കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടുന്നോതും വേണ്ടി വരില്ല .
കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് .ആദ്യമായ് തന്നെ എന്റെ അറിവിൽ കേട്ടറിഞ്ഞ ഒരു കാര്യം ആണ് കറിവേപ്പില അത്രപെട്ടെന്ന് ഒന്നും നമ്മുടെ മണ്ണിൽ പിടിക്കില്ല്ല എന്ന് ആഭിപ്രയത്തോടു അങ്ങനെ അങ്ങ് യോജിക്കാൻ പറ്റുമോ , വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന ചൊല്ലണ് ഓര്മ വരുന്നത് , നമ്മൾ അല്പം ഒന്ന് ശ്രദ്ധിച്ചാൽ നമ്മുടെ ആവശ്യത്തിന് ഉള്ള കറിവേപ്പില നമ്മുക്ക് കൃഷി ചെയ്തു എടുക്കാൻ പട്ടു അതിനായ് ഒരുപാട് സ്ഥാലം ഒന്നും നമ്മുക്ക് വേണ്ടി വരില്ല .
കറിവേപ്പില പരിപാലനത്തിന് ഇറങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വേണം ഇത് കൃഷി ചെയ്യാൻ നോക്കേണ്ടത്. നടൻ കഴിവതും വേരിൽ നിന്ന് മുളപൊട്ടിയ തൈകൾ തിരിഞ്ഞൂ ഇടയ്ക്കാണ് ശ്രദ്ധിക്കുക. ചെറിയ ആഴത്തിൽ കുഴി എടുക്കുക , എല്ലുപൊടിയും ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്ക് എന്നിവ കൂടെ മിക്സ് ചെയ്യുന്നത് വളരെ നല്ലതാണു.