കറിവേപ്പില പറിക്കരുത്.. എന്താണെന്നോ.. ഇതിന്റെ കൃഷി രീതികളെ കുറിച്ച് ശ്രീ. ഗോപു കൊടുങ്ങല്ലൂർ. വിശദീകരിക്കുന്നു. ആരും പറയാത്ത അറിവ്

നടാൻ തിരഞ്ഞെടുക്കേണ്ട വേരുപോകുന്നിടത്തുനിന്ന് നേരിട്ട് പറിച്ചെടുക്കുന്ന തൈകൾ ഉപയോഗിക്കാം വീടുകളിൽ ഒന്നോ രണ്ടോ തൈകൾ് വെക്കുന്നവർ നഴ്‌സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. നടാൻ സ്ഥലമില്ലാത്ത നഗരവാസികൾക്ക് വലിയ ചട്ടിയിലും ചെടിവളർത്താം. വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽനിന്നുപൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.

ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാരച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ളകുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്. വേനൽക്കാലത്താണ് നടുന്നതെങ്കിൽ ഒന്നരാടൻ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്.

സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോൾ കൊമ്പ് കോതിക്കൊടുക്കണം. എന്നാൽ കൂടുതൽ ചില്ലകൾ ഇടതൂർന്ന് വലുതായിവരും.

സൈലിഡ്എന്ന കീടവും നാരകവർഗവിളകളെ ബാധിക്കുന്ന  ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്ന കിടങ്ങൾ. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും എമാസൈക്ക് രോഗവും സർവസാധാരണമാണ്.

വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ കറിവേപ്പിലയിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയിൽ വളരെയധികം കടുത്ത രാസവസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത്. മേട്ടുപ്പാളയം ഭാഗങ്ങളിലും തമിഴ് നാടിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ വരെ തളിക്കുന്നുണ്ട്. പറിച്ചെടുത്താലും കുറേക്കാലം പ്രഷായിനിൽക്കാൻവേണ്ടി വിളവെടുപ്പിന്റെ സമയത്തും കിടനാശിനി തളിക്കുന്നതിനാലാണ് പചച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനിവിഷാംശം നിലനിൽക്കുന്നയിനമായി കറിവേപ്പിലമാറുന്നത്.

ദഹനക്കേടിനും മനംപിരട്ടലിനും കറിവേപ്പില ചതച്ച് മോരിൽച്ചേർത്ത് കഴിച്ചാൽ മതി. കാഴ്ചശക്തി വരധിപ്പിക്കാനും തിമിരബാധയൊഴിവാക്കാനും കറിവേപ്പിലയ്ക്ക് ശക്തിയുണ്ട്. അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നതും നല്ലതാണ്.