1. കറിവേപ്പില ചതച്ചിട്ട മോര് ദിവസം പല പ്രാവശ്യം കുടിക്കുന്നത് അതിസാരം കുറയുന്നതിന് നല്ലതാണ്.
2. ഇഞ്ചിനീരില്‍ കറിവേപ്പില ചതച്ചിട്ട് കുടിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസ്, വയറുവേധന എന്നിവയ്ക്ക് ഔഷധമാണ്.
3. ദിവസം 10 കറിവേപ്പില ഏകദേശം 3 മാസത്തോളം കഴിച്ചാല്‍ ഡയബറ്റിസ് കുറയും
4. തൊക്‌രോഗമായ Eczema യ്ക്ക് കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
5. കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ മുടി വളരുന്നതിനും, അകാലനര തടയുന്നതിനും നല്ലതാണ്.
6. കിഡ്നി സംബന്തമായ ചില അസുഖങ്ങള്‍ക്ക് കറിവേപ്പില്‍നിന്നു ഔഷധം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
7. ചില സോപ്പുകള്‍ക്ക് സുഗന്ധം കൊടുക്കാന്‍ കറിവേപ്പില ഉപയോഗിക്കുന്നുണ്ട്.
കറിവേപ്പില ഫ്രിഡ്ജില്‍ കുറച്ചു ദിവസങ്ങള്‍ കേടുകൂടാതെ ഇരിക്കുമെങ്കിലും ഫ്രെഷ് ആയ ഇലകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
8. കറിവേപ്പിന്റെ തൊലിയില്‍ നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍കലോയ്ഡുകള്‍ ലഭ്യമാണ്.
9. കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല വിഷങ്ങളും നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്.