കളങ്കമില്ലാത്ത മനസുള്ളവര്‍ക്ക് വികാരങ്ങൾ അടക്കി വയ്ക്കാൻ കഴിയില്ല.. മനസ്സിൽ അവർ നന്മയുള്ളവർ..

“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കവേ ഉദിക്കയായെൻ  ആത്മാവിൽ ആയിരം സൗരമണ്ഡലം ഒരു പുഞ്ചിരി  മറ്റുള്ളവർക്കായി  ചെലവാക്കവെ ഹൃദയത്തിലാവുന്നു  നിത്യനിർമ്മല പൗർണ്ണമി ”

മഹാകവി അക്കിത്തത്തിന്റ  വരികളാണ്.. ഒരു കൊച്ചുകുട്ടിയെ നമ്മൾ ശകാരിക്കുമ്പോൾ അവൻ കരയുന്നു, ഒരു മിഠായി കൊടുക്കുമ്പോൾ ചിരിക്കുന്നു, ഇതാണ് അവന്റ നിഷ്കളങ്കത. നമ്മിലെല്ലാം ഉള്ള  ഈ  നിഷ്‌കളങ്കത നാം ദൃഡപ്പെടുത്തുകയാണ്.

ഇന്ന്  മറ്റൊരാളുടെ ദുഃഖത്തിൽ  ഒന്ന്  കരയാനോ, അവരുടെ  സന്തോഷത്തിൽ ചിരിക്കാനോ നമുക്ക്  സാധിക്കുന്നില്ല, പകരം  യാന്ത്രികമായ ഒരു  നിർവികാരത മാത്രം. എന്നാൽ  ചില ആളുകള്‍  ഇന്നും  മറ്റുള്ളവരുടെ ദുഃഖങ്ങളിൽ  പൊട്ടിക്കരയുകയും, സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ദേഷ്യം വരുമ്പോൾ അവർ പൊട്ടിത്തെറിയ്ക്കുമായെരിക്കാം. അവരെ ലോല ഹൃദയർ എന്നു വിളിച്ച് പരിഹസിക്കും. എന്നാൽ ഇവരുടെ നന്മയുടെ  ആഴം നാം  മനസിലാക്കുന്നില്ല. ഇവരുടെ അടുത്ത്  നമ്മളുടെ ദുഖങ്ങളും, വിഷമങ്ങളും തുറന്നു പറയാം.. നല്ല ഒരു കേൾവികാരനും ഒരു ഉപദേഷ്ടാവ് കൂടിയാണ്. ഇവർ  ആരേയും ചതിക്കില്ല. ഒരുപാടു  സൗഹൃദങ്ങൾ  ഉള്ളവരാണ്.

നിഷ്‌കളങ്ക ആയ ഒരു ഭാര്യയെ ആണ്  ഭർത്താവ് ആഗ്രഹിക്കുന്നത്. തുറന്ന മനസ്സുള്ള ഒരു ഭർത്താവിനെ ഭാര്യയും ആഗ്രഹിക്കുന്നു. അതായതു നിഷ്കളങ്കരെ ലോകം ഇഷ്ട്ടപെടുന്നു. ഒരു കുക്കറിനുള്ളിൽ  പൊങ്ങിവരുന്ന  ആവിപോലാണ്  വികാരങ്ങൾ  അവയെ  പുറത്തുപോകാൻ  അനുവദിക്കുക.

പലരും പറയുന്നത് കേള്‍ക്കാം, ആണുങ്ങള്‍ കരയില്ല എന്ന്.. വികാരത്തിന് മുന്‍പില്‍ ആണെന്നോ, പെണ്ണെന്നോ ഇല്ല.. അവന്‍റെ മനസ്സിലെ കാരുണ്യത്തിന്‍റെ അളവ് അനുസരിച്ചിരിക്കും… അവന്‍റെ വികാരങ്ങള്‍..

“ജീവിതത്തിൽ  എന്തും നമ്മുക്ക് നേടിയടുക്കാം..  ഒരു നല്ല  മനസ് ഒഴികേ… “

ഒരു നല്ല മനസ്സിന്‍റെ ഉടമയകുവാന്‍ ശ്രെമിക്കുക.. മറ്റുള്ളവരുടെ വിഷമങ്ങള്‍ നമ്മളുടെകൂടിയായി കാണുക. അത് നിങ്ങളുടെ ആത്മാവിനെ ശുദ്ധമാക്കും..

Leave a Comment