ആരോഗ്യകാരണങ്ങൾ കൊണ്ട് പലരും കശുവണ്ടിപരിപ്പും, ഉണക്കമുന്തിരിയും ധാരാളം കഴിക്കുന്നവരാണ്. ഉണങ്ങിയ പഴങ്ങള്‍, പോഷകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നവയാല്‍ സമ്പുഷ്ടമാണ്. ബദാം, കശുവണ്ടി, പിസ്‌ത,റെസിന്‍ തുടങ്ങിയവയാണ് സാധാരണ ഉണങ്ങിയ പഴങ്ങളില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന്റെ ആരോഗ്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന് ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ഉണങ്ങിയ പഴങ്ങള്‍ വളരെ നല്ലതാണ്. പോഷകങ്ങള്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികളോടും ചെറിയ കുട്ടികളോടും ഇവ കഴിക്കാന്‍ പറയാറുണ്ട്. ഉണങ്ങിയ പഴങ്ങള്‍ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നിറഞ്ഞതാണ്. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഉയര്‍ത്തും. ഇത് ഭാരം കുറയ്‌ക്കുന്നതിനു പകരം കൂട്ടുകയാണ് ചെയ്യുക. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ശരീര ഭാരം കുറയ്‌ക്കുന്നതിന് ആഹാരത്തിനൊപ്പം ഒരു പാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകങ്ങളും ഊര്‍ജവും നല്‍കാന്‍ ഇത് മതിയാകും.
ബദാം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികമായ ഗുണങ്ങള്‍ മെച്ചപ്പെടുത്താനും നല്ലതാണ്.ഉണങ്ങിയ അത്തിപ്പഴം ബലക്ഷയം, പ്രമേഹം എന്നിവയ്‌ക്ക് നല്ലതാണ്. റെസിന്‍ ചര്‍മ്മത്തിനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്. ശരീരത്തിന്റെ ചൂട് കുറയ്‌ക്കാനും ഇവ സഹായിക്കും. ബാദാം പോലെ റെസിനും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. ഉയര്‍ന്ന കലോറിയും കൊഴുപ്പും ഉള്ളതിനാല്‍ കശുവണ്ടി അധികം കഴിക്കുന്നത് നല്ലതല്ല.
നിശ്ചിത സമയത്ത് ഉണങ്ങിയ പഴങ്ങളിലൂടെ മാത്രം ശരീര ഭാരം കുറയ്‌ക്കുന്നതിന് വിഭജിച്ച് കഴിക്കുന്ന രീതി പിന്തുടരുക. എല്ലാ സമയത്തും ഉണങ്ങിയ പഴങ്ങള്‍ കഴിക്കരുത്. ഉദാഹരണത്തിന് ബദാമിലെ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന് രാത്രി മൊത്തം ഇവ വെള്ളത്തില്‍ മുക്കി വച്ചിട്ട് രാവിലെ കഴിക്കുക. ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ബദാം ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. അത്തി പഴം പോലുള്ള ഉണങ്ങിയ പഴങ്ങള്‍ ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കുന്നത് നല്ലതാണ്. ഓരോ തരം ഉണങ്ങിയ പഴങ്ങളും കഴിക്കാന്‍ നിശ്ചിത സമയം കണ്ടെത്തുക . എല്ലാത്തരം പഴങ്ങളും ഒരേ സമയത്ത് കഴിക്കരുത്.
ആരോഗ്യദായകങ്ങളായ കൊഴുപ്പ് , പോഷകങ്ങള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പിസ്‌ത. പിസ്‌തയിലെ കൊഴുപ്പ് പൂര്‍ണമായി നമ്മുടെ ശരീരം ആഗീരണം ചെയ്യില്ല അതിനാല്‍ ഇവ കലോറി കുറഞ്ഞ ആഹാരമായി കണക്കാക്കാം. ശരീര ഭാരം കുറയ്‌ക്കുന്നതിന് ആവശ്യമായ അളവില്‍ മാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.