കസ്കസിന്റെ ആർക്കും അറിയാത്ത ഔഷധ ഗുണങ്ങൾ ഇവയാണ്; ഇനി കണ്ടാൽ വാങ്ങാൻ മറക്കല്ലേ..

കസ്കസ് അഥവാ കശ കശ ഡെസേർട്ടുകളിലെ താരമാണ്. പോപ്പി സീഡ് എന്നും ഇതിനെ പറയാറുണ്ട്. ജൂസിലോ, ഫലൂഡയിലോ ഐസ് ക്രീമിന്റെ മുകളിലോ പൊങ്ങി കിടക്കുന്ന കസ്കസ്  വായിൽ ഇടുമ്പോൾ കടിയ്ക്കാൻ ഇടതരാതെ ഓടിക്കളിക്കുന്ന മാന്ത്രിക വിത്തുകളാണ്.

കസ്കസ് എന്താണെന്ന് തന്നെ പലർക്കും സംശയമായിരുന്നു .തുളസി ചെടിയുടെ വിത്തുകളാണെന്ന് ആദ്യമേ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ തുളസി ഇനത്തിൽപ്പെട്ട  ഒരു ചെടിയുടെ (പോപ്പി സീഡ്‌സ്) വിത്താണിത് . ശീതള പാനീയങ്ങളിൽ രുചി കൂട്ടാനും അലങ്കാരത്തിനും ഉപയോഗിക്കുന്ന കസ്കസ് വളരെയേറെ ആരോഗ്യഗുണങ്ങൾ  ഉള്ള ഒന്നാണ്.

കാലറി വളരെ കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള കസ്‌കസ് മനുഷ്യ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും, ഫൈബറുകളും അടങ്ങിയിട്ടുള്ള ഒന്നാണ്. കസ്കസിന്റെ വിത്തുകളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കസ്കസ്.ഇത്  വായ്പുണ്ണ്, മലബന്ധം എന്നിവ അകറ്റുന്നു .

ഉറക്കമില്ലായ്മ അകറ്റി നല്ല ഉറക്കത്തിന് കസ്‌കസിന്റെ  സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് പരിഹാരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് പോലുള്ളവ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഇവ ഹൃദ്രോഗം, ഹൃദയാഘാതം ഇവ തടഞ്ഞ് ഹൃദയാരോഗ്യമേകാന്‍ കസ്‌കസ് സഹായിക്കുന്നു.അന്നജം ധാരാളമുള്ള കസ്‌കസ് ക്ഷീണമകറ്റി ഊര്‍ജ്ജമേകുന്നു. സംഭാരത്തിലും നാരങ്ങാവെള്ളത്തിലുമെല്ലാം കുതിര്‍ത്ത കസ്‌കസ് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. ശ്വസനപ്രശ്‌നങ്ങള്‍ക്ക്: ചുമ, ആസ്മ തുടങ്ങി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കസ്‌കസ് ഫലപ്രദമാണ്.

Leave a Comment