കാലത്ത് വെറും വയറ്റില്‍ ഒരു സ്പൂണ്‍ കഴിച്ചാമതി എത്ര ചാടിയ വയറും വന്ന വഴി പോകും

മുളപ്പിച്ച മുതിര കൊണ്ടുണ്ടാക്കുന്ന പ്രത്യേക സാലഡ് കഴിയ്ക്കാം. മുതിര മുളപ്പിച്ചത് 1 കപ്പ്, നാരങ്ങാനീര്, സവാള, പുതിനയില, പച്ചമുളക്, കുരുമുളകുപൊടി എ്ന്നിവയെല്ലാം കലര്‍ത്തി സാലഡുണ്ടാക്കാം. ഇത് ദിവസവും ശീലമാക്കാം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

2 ലിറ്റര്‍ ചൂടുവെള്ളമെടുക്കുക. ഇതില്‍ 1 മുഴുവന്‍ നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. പുതിയില അര കപ്പ് അരിഞ്ഞിടണം. ഇത് ഗ്ലാസ് ജാറിലൊഴിച്ചു തലേന്നു രാത്രി വയ്ക്കുക. പിറ്റേന്ന് ഓരോ ഭക്ഷണത്തിന് 10 മിനിറ്റു മുന്‍പായി ഈ പ്രത്യേക പാനീയം 1 കപ്പു വീതം കുടിയ്ക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും, കൊഴുപ്പു നീക്കും, ആരോഗ്യം നല്‍കുകയും ചെയ്യും

1 ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ 1 ടീസ്പൂണ്‍ ഇഞ്ചി, ഇളംചൂടാകുമ്പോള്‍ 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് ദിവസവും രണ്ടു നേരം കുടിയ്ക്കുക. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം ശക്തിപ്പെടുത്തിയുമെല്ലാം ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കുകയും ചെയ്യും.

2 ടേബിള്‍ സ്പൂണ്‍ വീതം കടുകെണ്ണ, വെളിച്ചെണ്ണ എന്നിവയും 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും കലര്‍ത്തുക. ഇത് പതുക്കെ ചൂടാക്കിയ ശേഷം ചൂടോടെ വയറ്റില്‍ പുരട്ടി സര്‍കുലാറായി അല്‍പനേരം മസാജ് ചെയ്യുക.ഇത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.