കാലുകളിൽ ഇടയ്ക്ക് നീര് വരുന്നത് സ്വാഭാവികമാണ്. എന്നാൽ
ഇടക്കിടക്ക് കാലിൽ നീരുവരുന്നുണ്ടെങ്കിൽ അത് ചൂടുവച്ച് മാത്രം ചികിത്സിക്കേണ്ടതല്ല. കാരണം നിരു വക്കുന്നതിനെയല്ല ചികിത്സിക്കേണ്ടത്, കലിൽ നീര് വക്കുന്നത് കരൾ, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ തകരാറുകൾ മൂലവും സംഭവിക്കാം.
രണ്ട് കാലിലും തുടർച്ചയായി നീരു വരുന്നുണ്ടെങ്കിൽ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ ഒരു കാലിൽ മാത്രമാണെങ്കിൽ അത് വൃക്കയുടെ തരാറിനെ സൂക്ഷിക്കുന്നതാവം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
നമ്മുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളുടേയും ആദ്യ സൂചന നല്‍കുന്നത് നമ്മുടെ ശരീരം തന്നെയാകും. പലപ്പോഴും ചെറിയ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്ന ചിലതെങ്കിലും ഗുരുതര രോഗങ്ങ ളുടെ ലക്ഷണങ്ങള്‍ കൂടിയാകുമെന്നു പറഞ്ഞാലും തെറ്റില്ല.പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങളും നാം നിസാരമായി എടുക്കാറാണ് പതിവ്. പ്രത്യേകിച്ചും ശരീരത്തില്‍ കണ്ടു വരുന്ന പല ലക്ഷണങ്ങളും കാര്യമായ പ്രയാസമുണ്ടാക്കുന്നില്ലെങ്കില്‍ നാം കാര്യമായി കണക്കാക്കാറു തന്നെ യില്ല. ഇതു തന്നെയാണ് പല രോഗ ങ്ങളും ഗുരുതരമാകുന്നതിനും ഇതു നമ്മെ കീഴ്‌പ്പെടുത്തുന്നതിനും കാരണമാകാറ്.ഇത്തരത്തില്‍ ഒന്നാണ് കാലിലുണ്ടാകുന്ന നീര്. പലര്‍ക്കും ഈ പ്രശ്‌നം കാണാം. പ്രത്യേകിച്ചും അല്‍പം പ്രായം ചെന്നാല്‍ പലര്‍ക്കുമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നമാണ് ഇത്. പലരും ഇത് അവഗണിയ്ക്കാറാണ് പതിവ്. ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കണ്ടു വരുന്ന പ്രശ്‌നമാണി ത്. ഇതു നിസാരമായി കണക്കാക്കേ ണ്ടതല്ല. പെട്ടെന്നു വരുന്ന പോകുമെ ങ്കിലും ചിലപ്പോഴെങ്കിലും ഇത്തരം നീര് ശരീരം നമുക്കു നല്‍കുന്ന ഗുരു തരമായ രോഗങ്ങളുടെ സൂചനയായി കണക്കാക്കാം.കാലിലെ നീര് പലപ്പോഴും എങ്ങനെയാണ് പല രോഗങ്ങളുടേയും ലക്ഷണമാകുന്നത് എന്നറിയൂ.
നീരു വരുന്നത് കാലിൽ പലപ്പോഴും നീരു വരുന്നത് പ്രധാന മായും രണ്ടു കാരണങ്ങളാലാണ് എഡിമ അതായത് കാലില്‍ ദ്രാവകം വന്നടിയുന്ന അവസ്ഥയാണ് ഒന്ന്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്ന തിനേക്കാള്‍ കൂടുതല്‍ ഫ്‌ളൂയിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാ കുന്നത്. കാല്‍ ഏറെ സമയം തൂക്കി യിടുമ്പോള്‍ ഇതുണ്ടാകാറുണ്ട്. ഇതിനു പുറമേ അമിത വണ്ണം, വേണ്ടത്ര വ്യായാമക്കുറവ് എന്നിവ യും ഇതിനുകാരണമാകാറുണ്ടെ ങ്കിലും ചിലപ്പോഴിത് ഗുരുതര രോഗങ്ങളുടെ സൂചന കൂടിയാകാം. ഇന്‍ഫ്‌ളമേഷന്‍ ഇന്‍ഫ്‌ളമേഷന്‍ കൊണ്ടും കാലില്‍ നീരുണ്ടാകാം. കാലിലെ ടിഷ്യൂ വീര്‍ക്കുമ്പോഴാണ് ഇതുണ്ടാകുന്നത് ഇത് സാധാരണ എല്ലൊടിയുമ്പോഴോ മസില്‍ ഉളക്കുമ്പോഴോ എല്ലാം ഉണ്ടാകാറു മുണ്ട്. എന്നാല്‍ ഇതും പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്.എഡിമ കാലില്‍ എഡിമ അഥവാ ദ്രാവകം അടിഞ്ഞു കൂടുന്ന ത് ചിലപ്പോള്‍ ഹൃദയത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളുടെ സൂചനയാകാം കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന ഒന്നാണി ത്. ഇതിനൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.ഡീപ് വെയിന്‍ ത്രോംബോസിസ് ഡീപ് വെയിന്‍ ത്രോംബോസിസ്, ത്രോംബോഫ്‌ളെബിറ്റിസ് എന്ന അവസ്ഥകളിലും ഈ പ്രശ്‌നമുണ്ടാ കാറുണ്ട്. ആദ്യം പറഞ്ഞതില്‍ കാലിലെ ഞരമ്പുകളില്‍ രക്തം കട്ട പിടിയ്ക്കും. ഇത് ലംഗ്‌സിലേയ്ക്കു കടക്കും. ഇത് പള്‍മൊണറി എംബോ ളിസം എന്ന അവസ്ഥയുണ്ടാക്കും. ഇത് മരണകാരണം വരെയാകാം.
ത്രോംബോഫ്‌ളെബിറ്റിസ് എന്ന അവസ്ഥയെങ്കില്‍ ചര്‍മത്തോടു ചേര്‍ന്ന ഭാഗത്ത്, പ്രധാനമായും കാല്‍വണ്ണയിലെ മസിലുകളില്‍ നീരുണ്ടാകും.വെരിക്കോസ് വെയിനുകള്‍ ഇതിനു പുറമേ വെരിക്കോസ് വെയിനുകള്‍ കാലിലുണ്ടാകുന്ന മറ്റൊരു അവസ്ഥയാണ്. ഞരമ്പുകള്‍ തടിച്ചു വീര്‍ക്കുന്നതും കാലില്‍ നീരുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചര്‍മത്തിന് നിറ വ്യത്യാസം, ഏറെ നേരം ഇരുന്നാലോ നിന്നാലോ കാല്‍ വേദന, ചര്‍മം വരണ്ടതാകുക, മുറിവുകള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കാലിലെ വെയിനുകളിലെ വാല്‍വുകള്‍ രക്തം ഹൃദയത്തിലേയ്ക്കു പമ്പു ചെയ്യാതിരിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.കിഡ്‌നി കിഡ്‌നി പ്രശ്‌നങ്ങളുടെ ഒരു ലക്ഷണം കൂടിയാണ് കാലിലുണ്ടാകുന്ന ഇത്തരം നീര്. കിഡ്‌നിയ്ക്ക് ടോക്‌സിനുകള്‍ നീക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇതും അധികമുള്ള ഫ്‌ളൂയിഡുമെല്ലാം അടിഞ്ഞു കൂടും.. ഇത് കൈകളിലും കാലുകളിലും നീരായി രൂപപ്പെടുകയും ചെയ്യും. തളര്‍ച്ച, ശ്വാസംമുട്ട്, അമിത ദാഹം, മുറിവുകളും ബ്ലീഡിംഗുമെല്ലാം ഇതിന്റെ ലക്ഷണമാണ്.